Image

രണ്ട് കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തിയ മാതാവ് ടെക്‌സസില്‍ അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 03 November, 2017
രണ്ട് കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തിയ മാതാവ് ടെക്‌സസില്‍ അറസ്റ്റില്‍
ഹെന്‍ഡേഴ്‌സണ്‍ കൗണ്ടി (ടെക്‌സസ്): ഡാളസ്സില്‍ നിന്നും അറുപത്തിരണ്ട് മൈല്‍ ദൂരെയുള്ള ഹെന്‍ഡേഴ്‌സണ്‍ കൗണ്ടിയില്‍ ഏഴും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍ കുട്ടികള്‍ മാതാവിന്റെ വെടിയേറ്റ് മരിച്ചതായി ഹെന്‍ഡേഴ്‌സണ്‍ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. പെയ്‌നര്‍ സ്പ്രിംഗില്‍ ബുധനാഴ്ച (നവംബര്‍ 1) രാത്രിയിലായിരുന്നു സംഭവം. നവംബര്‍ 20 വ്യാഴാഴ്ച പോലീസ് വിവരം മാധ്യമങ്ങളെ അറിയിച്ചു.

ഇവര്‍ താമസിക്കുന്ന വീട്ടില്‍ കുടുംബ കലഹം നടക്കുന്നതായി ഫോണ്‍ സന്ദേഷം ലഭിച്ചതിനെ തുടര്‍ന്ന് സംഭവത്തിന് മുമ്പ് പോലീസ് ഇവിടെ എത്തിയിരുന്നു. പുരുഷനും സ്ത്രീയും രണ്ട് കുട്ടികളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പോലീസിനെ കണ്ട ഉടനെ 'ഇവിടെ പ്രശനമൊന്നും ഇല്ല' എന്ന് ഇരുവരും പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് മടങ്ങി പോകുകയും ചെയ്തു. എന്നാല്‍ മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഇതേ വീട്ടില്‍ നിന്നും മറ്റൊരു ഫോണ്‍ സന്ദേശം പോലീസിന് ലഭിച്ചു. മാതാവ് രണ്ട് കുട്ടികളെ വെടിവെച്ചു വീഴ്ത്തി എന്നതായിരുന്നു സന്ദേശം.  നിമിഷങ്ങള്‍ക്കകം എത്തിചേര്‍ന്ന പോലീസ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന രണ്ട് കുട്ടികളെയാണ് കണ്ടത്. ഇരുവരും സ്ംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.

ഈ സംഭവത്തില്‍ ഇരുപത്തി ഒമ്പത് വയസ്സുള്ള മാതാവ് സാറ നിക്കോള്‍ ഹെന്‍ഡേഴ്‌സനെ പോലീസ് അറസ്റ്റ് ചെയ്തു ഹെന്‍ഡേഴ്‌സണ്‍ കൊണ്ടി ജയിലിലടച്ചു. വെടിവെപ്പിന് മാതാവിനെ പ്രേരിപ്പിച്ചതെന്നാണെന്ന് വ്യക്തമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക