Image

5 മാസം നടുക്കടലില്‍ കുടുങ്ങിയ രണ്ട് സ്ത്രീകള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക് ; ഭക്ഷണത്തിന് കടല്‍മീനുകള്‍

Published on 03 November, 2017
5 മാസം നടുക്കടലില്‍ കുടുങ്ങിയ രണ്ട് സ്ത്രീകള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക് ; ഭക്ഷണത്തിന് കടല്‍മീനുകള്‍
ഹോളിവുഡ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ നേരിട്ടനുഭവിച്ചത് ഹവായിയില്‍ നിന്ന് പസഫിക്കിലെ താഹിതി ദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ ബോട്ടില്‍ പുറപ്പെട്ട അമേരിക്കക്കാരായ ജന്നിഫറും താഷയുമാണ്.

മൂവായിരത്തോളം കിലോമീറ്റര്‍ ദൂരം ഒരു മാസത്തിനുള്ളില്‍ സഞ്ചരിക്കാനായിരുന്നു ഇവരുടെ പദ്ധതി. കൂട്ടിന് വളര്‍ത്തു നായകളായ സ്യൂസും വാലന്റൈനും മാത്രം. സാഹസിക യാത്രയ്ക്ക് പുറപ്പെട്ടെങ്കിലും അപ്രതീക്ഷിത തിരിച്ചടികളാണ് ഇവര്‍ക്കായി കടലൊരുക്കിവെച്ചിരുന്നത്.

പ്രതികൂല കാലാവസ്ഥയും കടല്‍ക്ഷോഭവും തിരിച്ചടിയായി, യാത്രയുടെ പകുതിയെത്തിയപ്പോഴാകട്ടെ ബോട്ടിന്റെ എന്‍ജിനും തകരാറിലായി.

യാത്ര പത്തു ദിവസം പിന്നിട്ടപ്പോഴാണ് പസഫിക് സമുദ്രത്തിന്റെ നടുവില്‍ പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ ഇവര്‍ കുടുങ്ങിയത്. റേഡിയോ വഴി പുറത്തേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്‌നല്‍ കൃത്യമായി ലഭിക്കാത്തത് മൂലം ആ മാര്‍ഗവും അടഞ്ഞു.

രക്ഷപ്പെടാന്‍ വഴിയൊന്നും കാണാതെ വലയുമ്പോഴാണ് ഒരുപറ്റം സ്രാവുകളുടെ ആക്രമണം ജന്നിഫറിനും താഷിനും നേരിടേണ്ടി വന്നത്. ദിവസേനയെത്തുന്ന സ്രാവിന്‍ കൂട്ടം ബോട്ടിനെ ആക്രമിക്കുന്നതു പതിവായി.

ആദ്യദിവസങ്ങളില്‍ സ്രാവുകളെ കണ്ട നായകള്‍ കുരച്ചത് പ്രശ്‌നം കൂടുതല്‍ വഷളാക്കി. സ്രാവുകളുടെ ആക്രമണത്തില്‍ ബോട്ട് മറിയുമെന്ന അവസ്ഥയുണ്ടായെന്നും ഇരുവരും ഓര്‍ക്കുന്നു.

ഒടുവില്‍ സ്രാവുകള്‍ എത്തുമ്പോള്‍ കുരയ്ക്കാതിരിക്കാന്‍ നായ്ക്കള്‍ക്ക് ജന്നിഫറും താഷയും പരിശീലനം നല്‍കി. പിന്നീട് സ്രാവുകള്‍ എത്തുന്ന സമയത്ത് ബോട്ടിന്റെ മുകള്‍ത്തട്ടില്‍ അനങ്ങാതെ ജന്നിഫറും താഷയും നായ്ക്കളും കിടന്നുതുടങ്ങി.

സ്രാവിന്റെ ആക്രണണഭീഷണിയൊഴിഞ്ഞ നേരാത്താണ് ഇവര്‍ക്ക് രണ്ട് കനത്ത കൊടുങ്കാറ്റിനേയും നേരിടേണ്ടി വന്നത്. ഇതിനിടെ ബോട്ടില്‍ സൂക്ഷിച്ച ശീതീകരിച്ച ഭക്ഷണം തീര്‍ന്നു.

ദിവസങ്ങള്‍ മാസങ്ങളായി മാറിയതോടെ ഉണക്കി സൂക്ഷിച്ച ഭക്ഷണവും തീര്‍ന്നു. പിന്നീട് കടലില്‍ നിന്ന് പിടിച്ച മത്സ്യം ആഹാരമാക്കിയാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തിയത്.

പ്രതിസന്ധികള്‍ക്കിടയിലും റേഡിയോ സിഗ്‌നല്‍ വഴി രക്ഷപ്പെടാനുള്ള ശ്രമം ഇവര്‍ തുടര്‍ന്നിരുന്നു. ഒടുവില്‍ അഞ്ച് മാസത്തിനു ശേഷം ഇവരുടെ റേഡിയോ സിഗ്‌നല്‍ അമേരിക്കന്‍ നേവിക്കുലഭിച്ചു.

ഇതോടെ നേവിയുടെ ഹെലികോപ്റ്റര്‍ ഇവരെ പുറംകടലില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. നാവികര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വന്‍ജനാവലിയാണ് ജന്നിഫറിലെയും താഷെയെയും സ്വീകരിക്കാനെത്തിയത്.
5 മാസം നടുക്കടലില്‍ കുടുങ്ങിയ രണ്ട് സ്ത്രീകള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക് ; ഭക്ഷണത്തിന് കടല്‍മീനുകള്‍5 മാസം നടുക്കടലില്‍ കുടുങ്ങിയ രണ്ട് സ്ത്രീകള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക് ; ഭക്ഷണത്തിന് കടല്‍മീനുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക