Image

സൗബിന്‍ വിവാഹിതനാകുന്നു, വിവാഹ നിശ്ചയം കഴിഞ്ഞു

Published on 03 November, 2017
സൗബിന്‍ വിവാഹിതനാകുന്നു, വിവാഹ നിശ്ചയം കഴിഞ്ഞു
നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നു. ജാമിയ സഹീറാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. സംവിധാനസഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിയ സൗബിന്‍ ഇക്കൊല്ലമിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.

പ്രേമത്തിലെ പി.ടി മാഷ് എന്ന കഥാപാത്രമാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സൗബിനെ ജനപ്രിയനാക്കിയത്. 2003–ല്‍ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ക്രോണിക് ബാച്ച്‌ലറിലൂടെ സംവിധാനസഹായിയായി രംഗത്തെത്തിയ സൗബിന്‍ ഫാസില്‍, സിദ്ദിഖ്, റാഫി മെക്കാര്‍ട്ടിന്‍, പി സുകുമാര്‍, രാജീവ് രവി, അമല്‍ നീരദ് എന്നിവരുടെ അസോസ്യേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക