Image

പ്രിയാമണി വീണ്ടും സിനിമയില്‍ സജീവമാകുന്നു

Published on 03 November, 2017
പ്രിയാമണി വീണ്ടും സിനിമയില്‍ സജീവമാകുന്നു

തെന്നിന്ത്യന്‍ താരം പ്രിയാമണിയുടെ വിവാഹം കഴിഞ്ഞ ആഗസ്റ്റിലായിരുന്നു. കാമുകന്‍ മുസ്തഫയുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ വീണ്ടും സജീവമാവുകയാണ്. വിവാഹശേഷം മലയാളചിത്രമായ ആഷിഖ് വന്ന ദിവസത്തിലാണ് പ്രിയാമണി ആദ്യമായി അഭിനയിച്ചത്.

ഇപ്പോള്‍ വിനയ് ബാലാജി സംവിധാനം ചെയ്യുന്ന നനാ പ്രകാര എന്ന കന്നഡ സിനിമയിലാണ് പ്രിയാമണി അഭിനയിക്കുകയാണ്. അംഗീകാരം നേടിയ നിരവധി ഷോര്‍ട് ഫിലിമുകളുടെ സംവിധായകനാണ് വിനയ്. ജിവികെ കമ്പെയന്‍സ് ഫിലിം നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ കിഷോര്‍, മയൂരി, നിഹാന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. െ്രെകം ത്രില്ലര്‍ ചിത്രത്തില്‍ നിരഞ്ജന്‍ ദേശ്പാണ്ഡെ അതിഥി വേഷത്തിലുമെത്തും.

നനാ പ്രകാരയുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. മൂന്നു ഷെഡ്യൂളുകളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാവും. കന്നഡ കൂടാതെ മറ്റു ഭാഷകളിലും പ്രിയാമണി സജീവമായിക്കൊണ്ടിരിക്കുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക