Image

വാഹന രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ്

Published on 03 November, 2017
വാഹന രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ്

വാഹന രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന തീരുമാനവുമായി നികുതിവെട്ടിപ്പ് വിവാദത്തില്‍പ്പെട്ട നടന്‍ ഫഹദ് ഫാസില്‍. നികുതി ഇളവ് ലഭിക്കാന്‍ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ഫഹദ്. 70 ലക്ഷം വില വരുന്ന ഇ ക്ലാസ് ബെന്‍സാണ് ഫഹദ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചു. പോണ്ടിച്ചേരിയില്‍നിന്ന് എന്‍ഒസി ലഭിച്ചാലുടന്‍ രജിസ്‌ട്രേഷന്‍ മാറ്റുമെന്നും ഫഹദ് പറഞ്ഞു.

നികുതി വെട്ടിപ്പിന്റെ പേരില്‍ തെന്നിന്ത്യന്‍ താരം അമല പോളും വിവാദത്തില്‍പ്പെട്ടിരുന്നു. അമലപോളും ഫഹദ് ഫാസിലും വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെങ്കില്‍ സുരേഷ് ഗോപി പോണ്ടിച്ചേരിയിലെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവെന്ന് രേഖയുണ്ടാക്കി അതുവച്ചാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക