Image

നടിയെ ആക്രമിച്ച കേസ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത്; ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കും എഡിജിപി സന്ധ്യയ്ക്കും ഇതില്‍ പങ്കുണ്ടെന്നും ദിലീപ്

Published on 03 November, 2017
നടിയെ ആക്രമിച്ച കേസ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത്; ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കും എഡിജിപി സന്ധ്യയ്ക്കും ഇതില്‍ പങ്കുണ്ടെന്നും ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്തു നല്‍കി. കേസില്‍ തന്നെ കുടുക്കിയതാണെന്നും, ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കും എഡിജിപി സന്ധ്യയ്ക്കും ഇതില്‍ പങ്കുണ്ടെന്നും ദിലീപ് കത്തില്‍ പറയുന്നു.

12 പേജുള്ള കത്ത് രണ്ടാഴ്ച മുന്‍പാണ് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചത്. ബെഹ്‌റയും സന്ധ്യയും ഗൂഢാലോചന നടത്തിയതിന് തന്റെ പക്കല്‍ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെയുണ്ടെന്നും കേസില്‍ തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും കത്തില്‍ ദിലീപ് ആരോപിക്കുന്നു.

കേസില്‍ മുഖ്യപ്രതിയായി ജയിലില്‍ കിടക്കുന്ന പള്‍സര്‍ സുനി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി എത്തിയ തന്നെ ഒടുവില്‍ പ്രതിയാക്കി മാറ്റുകയായിരുന്നു. അന്ന് എല്ലാ വിവരങ്ങളും ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍, പദവിക്ക് യോജിക്കാത്ത പ്രവര്‍ത്തനമാണ് ബെഹ്‌റയില്‍ നിന്നും ഉണ്ടായതെന്നും ദിലീപ് പറയുന്നു.

അതുകൊണ്ട് ഈ അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റിനിര്‍ത്തി വീണ്ടും അന്വേഷണം നടത്തണം. ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ്, െ്രെകംബ്രാഞ്ച് എസ്പി സുദര്‍ശന്‍, ഡിവൈഎസ്പി സോജന്‍ വര്‍ഗീസ്, ആലുവ സിഐ ബൈജു പൗലോസ് എന്നിവരെ കേസ് അന്വേഷണത്തില്‍നിന്നു മാറ്റിനിര്‍ത്തണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക