Image

പ്രവാസി മലയാളി ഫെഡറേഷന്‍ പുതിയ ഗ്ലോബല്‍ കമ്മിറ്റി നിലവില്‍ വന്നു

Published on 03 November, 2017
പ്രവാസി മലയാളി ഫെഡറേഷന്‍ പുതിയ ഗ്ലോബല്‍ കമ്മിറ്റി നിലവില്‍ വന്നു
 ലണ്ടന്‍: പാരീസ് പ്രവാസി മലയാളി ഫെഡറേഷന് (പിഎംഎഫ്) പുതിയ ഗ്ലോബല്‍ കമ്മിറ്റി കേരളപ്പിറവി ദിനത്തില്‍ നിലവില്‍ വന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ ലിസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. പുതിയ കമ്മിറ്റിക്കായിരിയ്ക്കും 2018ലെ ചുമതലയെന്നും ഗ്ലോബല്‍ കോര്‍ഡിനേറ്ററായി ജോസ് മാത്യൂസ് പനച്ചിക്കല്‍ തുടരുമെന്നും ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട് അറിയിച്ചു.

റാഫി പാങ്ങോട്, സൗദി അറേബ്യ (ഗ്ലോബല്‍ പ്രസിഡന്റ്), ജോണ്‍ ഫിലിപ്പ്, ബഹറൈന്‍ (ജനറല്‍ സെക്രട്ടറി), നൗഫല്‍ മടത്തറ, സൗദി അറേബ്യ (ട്രഷറാര്‍), കുര്യന്‍ മനയാനിപ്പുറത്ത്, ഓസ്ട്രിയ (വൈസ് പ്രസിഡന്റ്), ജോണ്‍സന്‍ മാമലശ്ശേരി(ഓസ്‌ട്രേലിയ), ജോസഫ് പോള്‍ (ഇറ്റലി) ജോയിന്റ് സെക്രട്ടറിമാര്‍, ബിനോയ് സെബാസ്റ്റ്യന്‍ (ഡെന്‍മാര്‍ക്ക്) ജോയിന്റ് സെക്രട്ടറി, ഡോ.കെ.കെ.അനസ്(ഫ്രാന്‍സ്) പിആര്‍ഒ & മീഡിയ കോ ഓര്‍ഡിനേറ്റര്‍, അനിത പുല്ലയില്‍ (ഇറ്റലി) വുമണ്‍ കോഡിനേറ്റര്‍. അജിത്ത് കുമാര്‍, (തിരുവനന്തപുരം) ഇന്ത്യന്‍ കോഡിനേറ്റര്‍, ജോള്ളി തുരുത്തുമ്മല്‍ (യൂറോപ്പ് കോഡിനേറ്റര്‍), ചന്ദ്രസേനന്‍(സൗദി അറേബ്യ) കേരള കോഡിനേറ്റര്‍ എന്നിവരും ഗ്ലോബല്‍ കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങള്‍

ഡോ.അബ്ദുല്‍ നാസര്‍(സൗദി അറേബ്യ), സ്റ്റീഫന്‍ കോട്ടയം(സൗദി അറേബ്യ), ഉദയകുമാര്‍ ജിദ്ദ(സൗദി അറേബ്യ), എം പി .സലിം(ഖത്തര്‍), റെനി (പാരീസ്), പി. പി.ചെറിയാന്‍(യു.എസ്.എ) ഉള്‍പ്പടെ എല്ലാ നാഷണല്‍ പ്രസിഡന്റ്ുമാരും,നാഷണല്‍ കോഡിനേറ്റര്‍മാരും ആയിരിയ്ക്കും ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികള്‍.

പുനഃസംഘടിപ്പിച്ച ഗ്ലോബല്‍ അഡ്വസറി ബോഡി അംഗങ്ങളായി ജോര്‍ജ്ജ് പടിക്കക്കുടി (ഓസ്ട്രിയ), ബഷീര്‍ അംബലായി (ബഹറൈന്‍), ഡോ.ജോര്‍ജ്ജ് മാത്യൂസ് (ജിസിസി),ജോണ്‍ റൗഫ് (ഖത്തര്‍), അബ്ദുല്‍ അസീസ്(സൗദി അറേബ്യ), ലിസ്സി അലക്‌സ് (യുഎസ്എ)എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക