Image

നവോദയയുടെ ഇടപെടല്‍ ഒടുവില്‍ രാമചന്ദ്രന്‍ നാട്ടിലേക്ക്

Published on 03 November, 2017
നവോദയയുടെ ഇടപെടല്‍ ഒടുവില്‍ രാമചന്ദ്രന്‍ നാട്ടിലേക്ക്
റിയാദ്: കാര്‍പെന്ററായി 15 വര്‍ഷമായി റിയാദ് ഷിഫ സനായയില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം കല്ലറ സ്വദേശി രാമചന്ദ്രന്‍ ആശാരിയാണ്(54) നവോദയയുടേയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെ വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങിയത്. കാര്‍പെന്റര്‍ ജോലിയുമായി ബന്ധപ്പെട്ടു ഒരു സ്വദേശി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാമചന്ദ്രന്റെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയത്. പോലീസ് കേസുള്ളതിനാല്‍ ഇതിനിടയില്‍ വന്ന പൊതുമാപ്പുകളും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. 

നാട്ടിലേക്കു മടങ്ങാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെടുകയും മാനസിക വിഭ്രാന്തിക്ക് സ്വകര്യ ക്ലിനിക്കില്‍ നിന്ന് ചികിത്സ തേടുകയും ചെയ്തിരുന്നു. രാമചന്ദ്രന്റെ അവസ്ഥ മനസിലാക്കിയ നവോദയ സെക്രട്ടറി രവീന്ദ്രന്‍ വിഷയത്തിലിടപ്പെടുകയായിരുന്നു.

നവോദയയുടെ ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ലത്തീഫ് കല്ലമ്പലം ഇന്ത്യന്‍ എംബസിയുടെ സഹായം തേടുകയും, എംബസി നല്‍കിയ അനുമതി പത്രവുമായി അദ്ദേഹം പോലീസ് സ്‌റ്റേഷനെ സമീപിച്ചു രാമചന്ദ്രന്റെ പേരിലുള്ള കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. അതോടെയാണ് 9 വര്‍ഷമായി തുടരുന്ന നിയമകുരുക്ക് അഴിഞ്ഞതും. തര്‍ഹീലില്‍ നിന്നും എക്‌സിറ്റ് വിസ ലഭിച്ചതും. ബുധനാഴ്ച നാട്ടിലേക്കു മടങ്ങിയ രാമചന്ദ്രന്‍ ആശാരിക്ക് വിമാന ടിക്കറ്റ് ചെലവ് വഹിച്ചത് നവോദയയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക