Image

ടാലന്റ് മത്സരത്തില്‍ എല്‍മോണ്ട് സെന്റ് ബെസേലിയോസ് ചര്‍ച്ച് ടീമിന് വിജയം

ജോയിച്ചന്‍ പുതുക്കുളം Published on 03 November, 2017
ടാലന്റ് മത്സരത്തില്‍ എല്‍മോണ്ട് സെന്റ് ബെസേലിയോസ് ചര്‍ച്ച് ടീമിന് വിജയം
ന്യൂയോര്‍ക്ക്: സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സണ്‍ഡേ സ്കൂളിലെ കുട്ടികള്‍ ഒക്‌ടോബര്‍ 21-നു ശനിയാഴ്ച യോങ്കേഴ്‌സ് സോണ്ടേഴ്‌സ് ഹൈസ്കൂളില്‍ വച്ചു നടന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസിന്റെ ടാലന്റ് മത്സരത്തില്‍ ഉജ്വല വിജയം കൈവരിച്ചു.

ബൈബിള്‍ ക്വിസ് മത്സരത്തില്‍ എലിസബത്ത് ജോര്‍ജ്, അങ്കിത ഗുപ്ത, ആരളിന്‍ ഗീവര്‍ഗീസ് എന്നിവരുടെ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗ്രൂപ്പ് 4-ന്റെ സോളോ സോംഗിനു ആഞ്ചലീന ജേക്കബ് രണ്ടാം സ്ഥാനവും, ഗ്രൂപ്പ് 1- സോളോ സോംഗിനു എമിലിന്‍ ഗീവര്‍ഗീസ് മൂന്നാം സ്ഥാനവും നേടി. എമിലിന്‍ ഗീവര്‍ഗീസിനു ചിത്രരചനാ മത്സരത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.

സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ ഉജ്വല വിജയത്തിനു ഇടവക വികാരി വെരി റവ.ഡോ. വര്‍ഗീസ് പ്ലാത്തോട്ടം കോര്‍എപ്പിസ്‌കോപ്പ, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോളി ഐസക്കിനേയും, മാതാപിതാക്കളേയും വിജയികളായ കുട്ടികളേയും അനുമോദിച്ചു. ജോമോന്‍ (എല്‍മോണ്ട് ചര്‍ച്ച്) അറിയിച്ചതാണിത്.
ടാലന്റ് മത്സരത്തില്‍ എല്‍മോണ്ട് സെന്റ് ബെസേലിയോസ് ചര്‍ച്ച് ടീമിന് വിജയംടാലന്റ് മത്സരത്തില്‍ എല്‍മോണ്ട് സെന്റ് ബെസേലിയോസ് ചര്‍ച്ച് ടീമിന് വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക