Image

ബ്രഹ്മചാരി ദേവനും, പ്രത്യാശയോടെ യുവതികളും (എഴുതാപ്പുറങ്ങള്‍ 7: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ Published on 04 November, 2017
ബ്രഹ്മചാരി ദേവനും, പ്രത്യാശയോടെ യുവതികളും (എഴുതാപ്പുറങ്ങള്‍ 7:  ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
ഞാന്‍ സംഘപരിവാറോ, കോണ്‍ഗ്രസ്സോ, കമ്യുണിസ്‌റ്റോ, മറ്റേതോ പാര്‍ട്ടിയുടെ പ്രതിനിധിയോ, നിരീശ്വരവാദിയോ അല്ല. ഹിന്ദു മതത്തില്‍ ജനിച്ചുവളര്‍ന്ന, ഓരോ മതവും അതിന്റെ വിശ്വാസങ്ങളെ തനതായ അര്‍ത്ഥത്തില്‍ പിന്തുടരണമെന്നു വിശ്വസിയ്ക്കുന്ന ഒരാള്‍ മാത്രം.

പത്ത് വയസ്സിനും അമ്പത് വയസ്സിനും ഇടയിലുള്ള  യുവതികള്‍ക്ക് ബ്രഹ്മചാരിയായ  അയ്യപ്പസ്വാമിയുടെ സന്നിധാനമായ  ശബരിമലയില്‍ പ്രവേശനം ഇല്ല എന്ന ചിട്ട വര്ഷങ്ങളോളം പഴക്കമുള്ള ഒന്നാണ്. ഈ വിശ്വാസത്തെ മറികടന്നു യുവതികള്‍ക്ക് അവിടെ പ്രവേശനം വേണമെന്നുള്ള വാദം അനിവാര്യമായ ഒന്നാണെന്നുള്ള അഭിപ്രായത്തിനോട് യോചിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട്. മാത്രമല്ല ഈ വാദം ഹിന്ദുമതത്തിനിടയില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ സൃഷിയ്ക്കുകയും ഇത് ഹിന്ദു കൂട്ടായ്മയെ ബാധിയ്ക്കുകയും ചെയ്യുന്നു. കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഈ വിശ്വാസത്തെ മാറ്റിമറിക്കാന്‍ നടത്തുന്ന ശ്രമം മുട്ടനാടുകളെ തമ്മിലിടിപ്പിച്ച് രക്തം കുടിയ്ക്കുന്ന കുറുക്കന്റെ പ്രവണതയല്ലേ? യുഗങ്ങളായി കൈമാറി പോന്ന പൈതൃകത്തെ ഉയര്‍ത്തിപിടിയ്‌ക്കേണ്ട ഹിന്ദുക്കള്‍തന്നെ ഇത്തരം പുതിയ അവകാശങ്ങള്‍ ഉന്നയിച്ച് മതസംഹിതയ്ക്കു വിള്ളലേല്‍പ്പിയ്ക്കുകയല്ലേ? ശബരിമലയില്‍ എല്ലാ മതത്തിലുള്ള പെണ്‍കുട്ടികള്‍ക്കും പ്രായംചെന്ന സ്ത്രീകള്‍ക്കും പ്രവേശനം അനുവദിയ്ക്കുന്നു അപ്പോള്‍ ഇവിടെ യുവതികള്‍ക്ക് പ്രവേശനം ലഭിയ്ക്കാനുള്ള അവകാശവാദവുമായി ഒരു വിഭാഗം ജനങ്ങള്‍. അതെ സമയം ഗുരുവായൂരില്‍ ഹിന്ദുമതത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും പ്രായംചെന്ന സ്ത്രീകള്‍ക്കും പ്രവേശനമുണ്ട് പക്ഷെ അവിടെ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിയ്ക്കുന്നില്ല. ഇവിടെ അഹിന്ദുക്കള്‍ക്ക് പ്രവേശനം ലഭിയ്ക്കുന്നതിനുള്ള അവകാശവാദവുമായി കുറെ  പേര്‍. ഈ അവകാശവാദങ്ങളുടെയതൊക്കെ പരിണിത ഫലം ഹിന്ദുക്കള്‍ക്കിടയിലുള്ള കെട്ടുറപ്പിന്റെ ബലം കുറയുന്നു എന്നതാണ്. ഈ പ്രവണത മറ്റൊരു മതത്തിനിടയിലും കാണപ്പെടാത്ത ഒന്നാണ്. അതുമാത്രമല്ല വിരലിലെണ്ണാവുന്ന ജനങ്ങള്‍ ഉന്നയിയ്ക്കുന്ന ഇത്തരം അവകാശവാദങ്ങള്‍ പിന്നീട് രാഷ്ട്രീയവത്കരിയ്ക്കുമ്പോഴാണ് അതിന്റെ തീവ്രത കൂടുന്നത്.  
 
സ്ത്രീ ശക്തി, സ്ത്രീ സമത്വം, സ്ത്രീകള്‍ക്ക് മുന്‍ഗണന എന്നിആശയങ്ങളില്‍ ഉറച്ച് വിശ്വസിയ്ക്കുകയും അത്തരത്തിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അകത്തളങ്ങളില്‍ പുരുഷന്റെ അടക്കി ഭരണം മൂലം, പുറത്തെ ലോകമെന്തെന്നറിയാതെ പുരുഷന്റെ വികാരശമത്തിനായും,  വെപ്പുകാരിയായും കുട്ടികളെ പരിചരിച്ചും സ്വയം ജീവിയ്ക്കാന്‍ മറക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ അന്തര്‍ലീനമായ കഴിവുകള്‍ തെളിയിയ്ക്കാനും പുറത്തെ ലോകമെന്തെന്നു മനസ്സിലാക്കാനും അവര്‍ക്ക് സ്വയം വ്യക്തിത്വം നിലനിര്‍ത്താനുമായി തുടങ്ങികുറിച്ച  ഇത്തരം ആശയങ്ങള്‍ക്ക് തീര്‍ത്തും സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. സ്ത്രീയുടെ ഉദ്ധാരണത്തിനായി തുടങ്ങി വച്ച സംരംഭങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിയ്ക്കുന്നു. പക്ഷെ ശബരിമല സന്നിധാനത്തില്‍  യുവതികള്‍ക്ക് പ്രവേശനമില്ലെന്ന കലാകാലങ്ങളോളം പഴക്കമുള്ള ഹിന്ദു വിശ്വാസത്തെ ചോദ്യം ചെയ്ത് നിയമ സംഹിതകളിലൂടെ അതും ഒരു അവകാശമാക്കി പിടിച്ചുപറ്റേണ്ട  ആവശ്യം സ്ത്രീ സമൂഹത്തിന്റെ നേട്ടത്തിന്, ഉദ്ധാരണത്തിനു അനിവാര്യമായ ഒന്നാണോ?

ശബരിമല ദര്‍ശനത്തിനായി 41 ദിവസത്തെ വൃതമെടുക്കണം. മണ്ഡലകാലം ഒന്നുമുതലാണ് വൃതാരംഭം. ആ ദിവസം കുളിച്ച് ശുദ്ധിയായി മനസ്സില്‍ അയ്യപ്പസ്വാമിയെ ധ്യാനിച്ച് കഴുത്തില്‍ മാലയും, കറുത്ത വസ്ത്രവും ധരിയ്ക്കുന്നു.  മാലയും കറുത്തവസ്ത്രവുമിട്ട ഇവരെ 'സ്വാമി' എന്നാണു സംബോധന ചെയ്യുന്നത്. മാലയിട്ടു വസ്ത്രം മാറി വൃതമെടുത്ത് കഴിഞ്ഞാല്‍ ഈ സ്വാമിമാരുടെ ജീവിതം സന്യാസത്തിനു തുല്യമാണ്. അതായത് അവര്‍ ആ കാലഘട്ടത്തില്‍ സര്‍വ്വ സുഖസൗകര്യങ്ങളും ത്യജിച്ച് ഭക്തി മാര്‍ഗ്ഗത്തിലൂടെ മാത്രം സഞ്ചരിയ്ക്കുന്നു. മാംസാഹാരങ്ങള്‍ ഉപേക്ഷിച്ച് സസ്യാഹാരം മാത്രം കഴിയ്ക്കുക, പട്ടുമെത്തകള്‍ ഉപേക്ഷിച്ച് വെറുമൊരു പായയിലുള്ള ശയനം, ഭാര്യാ ഭര്‍ത്തൃ ശാരീരിക  ബന്ധങ്ങളില്‍ ഏര്‍പ്പെടാതിരിയ്ക്കുക പാദരക്ഷകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക, സിനിമ നാടകം പോലുള്ള നേരം പോക്കുകളില്‍ ശ്രദ്ധിയ്ക്കാതിരിയ്ക്കുക, തലമുടിയും താടിയും കളയുകയോ അതുപോലെ മറ്റേതെങ്കിലും അകാരഭംഗികളില്‍ ശ്രദ്ധിയ്ക്കാതിരിയ്ക്കുക എന്നിവ ഈ സന്യാസജീവിതത്തിന്റെ ഭാഗങ്ങളാകുന്നു. വൃശ്ചികമാസത്തിലെ കുളിര്‍കാറ്റില്‍ തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളിച്ച് ശരണം വിളികളോടെ ക്ഷേത്രദര്ശനം പതിവാകുന്നു. സന്ധ്യാസമയങ്ങളില്‍ കൂട്ടായ ഭജനകളിലും പ്രാര്‍ത്ഥനകളിലും പങ്കുകൊള്ളുന്നു, മൃഷ്ടാന്നത്തോടുള്ള ആസക്തിവെടിഞ്ഞു ഒരു നേരം മാത്രം ഭക്ഷണം കഴിയ്ക്കുന്നു. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ വ്രതമനുഷ്ഠിയ്ക്കുന്ന സ്വാമിമാര്‍ക്കു മുന്നില്‍പോലും വരാറില്ല. ശബരിമലയ്ക്കുപോകാന്‍ വൃതമെടുക്കുന്ന സ്വാമിയുടെ വീടും പരിസരവും ഭക്തിസാന്ദ്രവും, സ്വച്ഛവുമാക്കി വയ്ക്കുന്നു. കെട്ടുമുറുക്കി ഒരു സ്വാമി മലകയറുന്നതിനായി ഇറങ്ങിത്തിരിച്ചാല്‍ ആ കുടുംബത്തിലുള്ളവര്‍ക്ക് ദര്ശനം കഴിഞ്ഞു തിരിച്ചെത്തുംവരെ വേവലാതിയായിരുന്നു. കല്ലും, മുള്ളും നിറഞ്ഞ ഘോരവനങ്ങള്‍ക്കിടയിലൂടെയുള്ള കാല്‍നടയായ യാത്ര അത്രയ്ക്കും ദുസ്സഹമായിരുന്നു. കെട്ടുമുറിക്കി പോയ ആ വ്യക്തി മാത്രമല്ല മുഴുവന്‍ കുടുംമ്പത്തിലെ അംഗങ്ങളും അയ്യപ്പ ഭക്തിയില്‍ മുഴുകുന്നു. ഇങ്ങനെ വ്രതാനുഷ്ടാനത്തിലും, ചിട്ടകളിലും മുഴുകി താനറിയാതെ ഭക്തിസാന്ദ്രമാകുന്ന മനസ്സുമായി കയറിയെത്തുന്ന സ്വാമിമാരാല്‍ ചൈതന്യം തുളുമ്പുന്ന പുണ്യഭുമിയായി ശബരിമല.

എന്നാല്‍ കാടുകള്‍ തെളിഞ്ഞു റോഡുകളായി, ഭക്തിസാന്ദ്രമായ ശബരിമലയാത്ര   വിനോദം കണ്ടെത്താനും, 'സ്വാമി ശരണം' എന്ന വാക്കിലൂടെ പണം ഉണ്ടാക്കുവാനും ശ്രമം തുടങ്ങി. കറുത്ത വസ്ത്രമോ, മാലയോ വൃതമോ ഇല്ലാതെ ഒരു വിനോദയാത്ര പോകുന്ന ലാഘവത്തോടെ ഇന്ന് ജനങ്ങള്‍ മലചവിട്ടുന്നു. എല്ലാ സുഖസൗകര്യങ്ങളും വെടിയുന്നതിനുപകരം അവിടെയും കൂടുതല്‍ സുഖസൗകര്യങ്ങള്‍ക്ക് പ്രാധാന്യം  നല്‍കുന്നു. കുളിച്ചൊരുങ്ങി സ്വന്തം കാറില്‍ രാവിലെ പോയി അമ്പലദര്‍ശനം നടത്തുന്നത് ഇന്ന് സമൂഹത്തില്‍ ചിലര്‍ക്ക് ഒരു ഫാഷന്റെ ഭാഗമായിരിയ്ക്കുന്നു. ശബരിമല ദര്‍ശനവും ഭാവിയില്‍ ഇത്തരത്തില്‍ ഒരുഫാഷന്റെ ഭാഗമായി  തീര്‍ന്നേക്കാം. ശബരിമല സന്ദര്‍ശനത്തിലെ അനുഷ്ഠാനങ്ങളില്‍ വന്നിരിയ്ക്കുന്ന ഈ മാറ്റങ്ങള്‍, ഭക്തിയ്ക്കുമുന്നില്‍ നമ്രമുഖിയായി നിന്നിരുന്ന ശബരിമലയിലെ പ്രകൃതി യെ ചിലപ്പോഴെല്ലാം ക്ഷുഭിതയാകുന്നു. ഭക്തിയുടെ പരിശുദ്ധിയുടെ ചൈതന്യത്തിന്റെ നറുമണം പേറി വീശുന്ന ഇവിടുത്തെ  കാറ്റില്‍ പലപ്പോഴും വിശ്വാസക്കുറവിന്റെ, കച്ചവടത്തിന്റെ ദുര്‍ഗന്ധം കലരുന്നു. 10 നും 50 നും ഇടയ്ക്കു  പ്രായമുള്ള യുവതികള്‍ക്ക് ശബരിമല സന്നിധാനത്തില്‍ പ്രവേശനമില്ല എന്ന വിശ്വാസത്തെ നിയമത്തിനുമുന്നില്‍ ചോദ്യം ചെയ്ത്   ഈ പുണ്യഭുമിയെ ഒരു വിവാദ ഭൂമിയാക്കണോ എന്നുള്ള തീരുമാനം ഹിന്ദു കൂട്ടായ്മയ്ക്കും, നിയമത്തിനും വിട്ടുകൊടുക്കാം.

ബ്രഹ്മചാരി ദേവനും, പ്രത്യാശയോടെ യുവതികളും (എഴുതാപ്പുറങ്ങള്‍ 7:  ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
Join WhatsApp News
P. R. Girish Nair 2017-11-04 11:56:50

ശബരിമലക്ഷേത്രത്തില്‍ യൗവനയുക്തരായ സ്ത്രീകളുടെ പ്രവേശനം ഒരിക്കലും അനുവദിക്കാന്‍ പാടില്ല എന്നാണ് എന്റെ വെക്തിപരമായ അഭിപ്രായം. കോടതികള്‍ നിലവില്‍ വരുന്നതിനുമുമ്പ് ശബരിമലയും അയ്യപ്പനും ഉണ്ട്. ആചാരാനുഷ്ഠാനങ്ങള്‍ മനുഷ്യനന്മയ്ക്കുവേണ്ടിയാണ്.  വിലക്കുകള്‍ ലംഘിച്ച് ശബരിമലയില്‍ പ്രവേശ എന്നുപറയുന്ന തൃപ്തി ദേശായിയെ പോലുള്ളവക്ക് ശബരിമലയുടെ പവിത്രതയെക്കുറിച്ച്  എന്ററിയാം. ശബരിമലയിലെയും ഗുരുവായൂരിലെയും പ്രശനങ്ങ ഉയത്തിക്കാട്ടി ഹിന്ദുക്കളെ തമ്മി അടിപ്പിച്ചു കലക്കവെള്ളത്തി മീപിടിക്കുക എന്നുമാത്രമേ ഇവിടുത്തെ രാഷ്ട്രീയക്കാക്കുള്ളൂ.  മുട്ടനാടി്റെ ഉപമ കൊള്ളം. 

ശീഷകം നന്നായി ലേഖനത്തിനു ചേരുന്നുണ്ട്.  


അയ്യപ്പൻ 2017-11-04 13:18:22
സ്ത്രീകളെ ഒഴിവാക്കി ഒരു ഭക്തന്മാരും സന്നിദ്ധാനത്തിൽ വരണ്ട. എന്താ നിങ്ങളുടെ 'അമ്മ സ്ത്രീയല്ലേ ? സഹോദരിമാർ സ്ത്രീയല്ലേ? ഭാര്യ സ്ത്രീയല്ലേ? മകൾ സ്ത്രീയല്ലേ ? ഇവരെ കാണുമ്പോൾ നിങ്ങൾക്ക് നിയന്ത്രണം വിടുമോ ? അവരുമായി ക്ഷേത്രങ്ങളിലും പള്ളികളിലും പോകാറില്ലേ? എന്താണ് നിങ്ങളുടെ പ്രശ്നം?  അയ്യപ്പൻ ജനിച്ചത് സ്ത്രീയിൽ നിന്നല്ലേ? ബുദ്ധൻ ജനിച്ചത് സ്ത്രീയിൽ നിന്നല്ലേ ? ശ്രീയേശു ജനിച്ചത് സ്ത്രീയിൽ നിന്നല്ലേ ?   നബി ജനിച്ചത് സ്ത്രീയിൽ നിന്നല്ലേ ? എന്തുകൊണ്ട് നിങ്ങൾക്ക് സ്ത്രീകളോടൊപ്പം എന്റെ സന്നിധാനത്തിൽ വന്നുകൂടാ?  ഒറ്റക്ക് ഒരു അപരിചിതയായ സ്ത്രീയോടൊപ്പം ഇരുട്ട് മുറിയിൽ നാൽപ്പത് ദിവസം കഴിഞ്ഞതിന് ശേഷം ആ സ്ത്രീയുമൊരുമിച്ച് എന്നെ കാണാൻ സന്നിധാനത്തിൽ വരിക . അപ്പോൾ ഞാൻ നിങ്ങളെ അനുഗ്രഹിക്കും. ആത്മ നിയന്ത്രണം കൈവരിക്കാതെ ആരും എന്നെ കാണാൻ വരണ്ട ? പ്ലെയിനിലും ബസിലും ട്രെയിനിലും ഒക്കെ നിയന്ത്രണം വിട്ട് എന്റെ ഏറ്റവും  മനോഹര സൃഷ്ടിയായ അപമാനിക്കുന്നതും പോരാ, സന്നിധാനത്തിൽ വന്നു അനുഗ്രഗഹം പ്രാപിക്കണം പോലും! നടക്കില്ല ഭക്തന്മാരെ .
                       സ്ത്രീ... 
മാരിവില്‍ മഞ്ജിമ പൂത്തു തളിര്‍ത്തുള്ള
മാന്‍മിഴിയെന്തേ നിറഞ്ഞു പോയി ?
മോഹന കാന്തി വിളങ്ങിയ പൊന്‍മുഖം
മൂകമിരുളും പടര്‍ന്നു പോയി  !

ആരാണീയാരാമ ലാവാണ്യ ഭജ്ഞകന്‍ ?
ആത്മാഭിമാനം കളഞ്ഞുവെന്നോ !
ആണിന്‍ പ്രഭാവമിരിപ്പതു നാരിതന്‍
ആത്മാനുരാഗത്തിന്‍ ബാന്ധവത്താല്‍ !

സീമന്തിനിയവള്‍ ഹേമന്ത മലരായി
സുരലോകം തീര്‍ക്കും നിന്‍ പാതകളില്‍...
സായൂജ്ജ്യമേകിടും നിന്നാത്മ വീഥിയില്‍
സൌവര്‍ണ്ണമാക്കും സുഭാഷണത്താല്‍ ..

പൌരുഷമേറെ തിളങ്ങിടും പാരിതില്‍
പൂര്‍ണേന്ദു പോലവള്‍ പുഞ്ഞിരിച്ചാല്‍
പാഷാണമേകിത്തളര്‍ത്തല്ലേയാമുഖം
പനിമതിയായി വിളങ്ങിടട്ടെ  !

വിങ്ങി കരഞ്ഞിടും കുഞ്ഞു നാളൊന്നില്‍ നിന്‍
വറ്റി വരണ്ടോരാ ചുണ്ടുകളില്‍
വീറോടെ സോമജം ഏകി യോരമ്മയെ
വിസ്മരിച്ചീടാന്‍ കഴിയുമെന്നോ ?

നാരിയവളനുനാദം നിന്‍ ഹൃത്തിന്റെ
നിരാമയന്‍ തന്ന വരപ്രസാദം !
നീറുമുള്‍ച്ചൂടിന്റെ വേപഥു നുകരുമ്പോള്‍
നിരാമയമാക്കിടും പാതകളെ ..

കനകം വിളയിക്കാനവള്‍ വേണം കൂടെ നിന്‍
കത്തുമീ പ്രാരാബ്ദ വീഥികളില്‍...
കുഞ്ഞിളം പെങ്ങളായമ്മയായ് സഹജയായ്
കാന്തി ചൊരിയുന്ന ദീപമായി !

തരളിത മോഴിയാലെ വന്നിടും 'സീത'യായ്
തേന്‍മൊഴിയാല്‍ വരും 'ആയിഷ'യായി 
തിക്തത നീക്കിടും 'കന്യാ മറിയ'മായ്
തീര്‍ക്കല്ലേ 'കണ്ണകി'യാക്കിവളെ ...! 
(രചിച്ചത്:Abdul shukkoor.k.t )

സ്വാമി ശരണം 2017-11-04 14:34:55
യൗനയുക്തയായ ഒരു സ്ത്രീയോടൊപ്പം നാൽപ്പത് ദിവസം നായര് അയ്യപ്പൻ  പറഞ്ഞതുപോലെ   ഒരു മുറിയിൽ താമസിച്ച്  വൃതം എടുത്തിട്ട് സന്നിധാനത്തിൽ പോകുക. ഒന്ന് ശ്രമിച്ചു നോക്ക് അറിയാമല്ലോ ഉള്ളിൽ ലഡു പൊട്ടുമോ എന്ന് .
George V 2017-11-04 15:45:17
ശ്രി രാജാറാം മോഹൻ റായി മുൻകൈ എടുത്തുവെങ്കിലും ബ്രിട്ടീഷ് ഭരണകൂടം ആ നിയമം നടപ്പിലാക്കാൻ ആർജവം കാണിച്ചത് കൊണ്ടാണ് സതി എന്ന കാടത്തം ഇല്ലാതാക്കാൻ കഴിഞ്ഞത്. ഇന്നാണെങ്കിൽ ഒരു കമ്മ്യൂണിസ്റ് സർക്കാറുപോലും അത് നടപ്പാക്കാൻ സാധിക്കുമോ എന്ന് സംശയിക്കേണ്ടു. 
 ശ്രീ മതി ജ്യോതി നമ്പ്യാരെപ്പോലുള്ളവർ സതി നടത്തുന്നത് അവരവരുടെ വിവേചനനത്തിനനുസ്സരിച്ചു ചെയ്യാം എന്നൊക്കെ ഒരുപക്ഷെ വാദിച്ചു സതിക്കനുകൂലം പറയാതെ പറയുന്ന ലേഖനങ്ങൾ എഴുതിയേക്കാം. അതിനവരെ കുറ്റപ്പെടുത്തുകയല്ല. സമൂഹം മതപരമായ കാര്യങ്ങളിൽ ഒത്തിരി പിറകോട്ടാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നത് ഒരു വസ്തുത ആണ്. അതിനു ക്രിസ്ത്യാനിയും ഹിന്ദുവും വലിയ വ്യത്യാസം ഇല്ല 
സ്ത്രീസമത്വം 2017-11-04 17:06:47
പുരുഷന്മാർ ഉണ്ടാക്കിവച്ചിട്ടുള്ള നിയമങ്ങളുടെ മൂടുതാങ്ങുന്ന സ്ത്രീകളാണ് സ്ത്രീസമത്വവാദത്തിന്റെ ശത്രുക്കൾ
വിദ്യാധരൻ 2017-11-04 23:58:01
അബ്രഹാം ലിങ്കൺ അടിമകൾക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.  നിങ്ങൾ ഇനിമുതൽ 'ഫ്രീ' ആണെന്ന് തെക്കൻ സംസ്ഥാനങ്ങളിലെ    അടിമകളോട്  അറിയിച്ചപ്പോൾ അവർ ചോദിച്ചു 'ഫ്രീ" (ഫ്രീഡം) എന്നു പറഞ്ഞാൽ എന്താണെന്ന് .   അതുപോലെയാണ് ജ്യോതി ലക്ഷ്‌മി നമ്പ്യാരുടെ അവസ്ഥ.  നായർ സമുദായത്തെ ഒന്നിച്ചു  നിര്ത്തുന്നതോ  പ്രാധാന്യം അതോ സ്ത്രീകൾക്ക്   പുരുഷന്മാർക്കൊപ്പം തുല്യ ബഹുമാനവും  അവസരവും നല്കുന്നതോ പ്രാധാന്യം എന്ന ചോദ്യത്തിന്റെ മുന്നിൽ അവർ പതറിയിരിക്കുന്നു . അവർ പറയുന്നു നായർ സമുദായത്തിന്റെ ഒന്നിച്ചുള്ള നിൽപ്പാണ് പ്രാധാന്യം എന്ന്.   ഞാൻ അവരെ കുറ്റപ്പെടുത്തുകയല്ല. കാരണം എല്ലാ മതങ്ങളും അവരുടെ സ്ത്രീകളിൽ നിന്ന് ഇതുപോലെയുള്ള പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. മതങ്ങളും അതിന്റെ പുരുഷ മേധാവിത്വവും  സ്ത്രീകളെക്കൊണ്ട് അങ്ങനെ പ്രതികരിപ്പിക്കുന്നതിൽ വിജയം വിരിച്ചിരിക്കുന്നു.  എന്നാൽ ഇത് ശ്വാശ്വതമല്ല . ലോകം മാറ്റത്തിന്റെ വക്കിലാണ് .  സൗദി അറേബ്യയിൽ സ്ത്രീകൾക്ക് അവസാനം ഡ്രൈവ് ചെയ്യാനുള്ള അവകാശം കിട്ടിയിരിക്കുന്നു . അതുപോല കായികമല്‍സരങ്ങള്ളിലും വിനോദങ്ങളിലും പങ്കുചേരാനുള്ള അവകാശവും.   സാഹിത്യകാരന്മാരും കവികളും മതത്തിന്റെയും രാഷ്ട്രീയക്കാരുടെയും അവാർഡും പൊന്നാടയും അംഗീകാരവും വാങ്ങി ഇതുപോലെ എഴുതിവിട്ടാൽ നമ്മളുടെ കാലിൽ തളച്ചിട്ടിരിക്കുന്ന ചങ്ങലകൾ പൊട്ടുകയില്ല .  അതുപൊട്ടണമെങ്കിൽ ഗലീലീയുടെ ധൈര്യം ഉൾക്കൊണ്ട് തൂലിക പടവാളാക്കു 

"ഒരു കർദ്ദിനാളല്ല കുറ്റപത്ര 
ച്ചുരുളുമായിരം കർദ്ദിനാൾമാർ,

ഒരുമിച്ചു വന്നാലും ഭൂമി ചുറ്റി 
ത്തിരിയും ദിവാകര മണ്ഡലത്തെ " (വയലാർ)

അല്ലെങ്കിൽ 

സ്ത്രീകൾ  ശബരിമലകേറിയെന്നാൽ  
ബ്രഹ്മചാരി ദേവനെന്തു പറ്റും ?

ഒരു തുമ്മലാൽ മൂക്ക് തെറിച്ചുപോണേൽ 
പോകട്ടെ സ്ത്രീകൾ മല ചവുട്ടിടേണം

മാറ്റത്തിൻ വിളക്കു തെളിഞ്ഞിടാനായി 
മകരം വരെയിനി  കാത്തിടേണ്ട 

ഉണരുക സ്ത്രീകളെ കൂട്ടമായി 
സ്വാമി ശരണം വിളിച്ചിടുക  

Ninan Mathullah 2017-11-05 07:06:29

Appreciate the opinion of Vidhyadhran and several others here. As a writer I recognize Jyothilakshmi’s style of writing. But I can’t agree to her reactionary ideas. India could not progress because of the influence religion exerted on human minds. British had to come here to force the upper caste to give freedom to people to think independently, and to give freedom to the downtrodden. As I mentioned before we could not produce inventions or discoveries but to imitate others for development as our minds are still in chains of blind religious beliefs. Until writers come out of it to give direction to people we won’t progress, and become  role  models for others. It is possible that the false sense of security that religion is offering as a force for protection that people still find protection in it. Intolerance is plain in writer’s words here, and this can be due to the protection mind is seeking in religion, and not seeing that God love all, and we have to reflect God's love to others irrespective or religion.

JEJI 2017-11-05 08:22:41
ഒരു ദൈവത്തിനും സ്ത്രീകളെ ഇഷ്ടമല്ല എന്നാണു എന്റെ ഒരു ഇത്. ശബരിമലയിൽ അങ്ങിനെ. ഇസ്ലാമിന്റെ കാര്യം പറയേണ്ടല്ലോ. ബൈബിൾ അനുസരിച്ചു ആദ്യത്തെ സ്ത്രീയായ ഹൗവ്വായെ ദൈവം അറിവിന്റെ ഫലം തിന്നതിനു ശിക്ഷിച്ചു, പ്രസവ വേദന അതികഠിനം ആക്കി. അത് പോലുള്ള സ്ത്രീ വിരുദ്ധത ഒത്തിരി കാണാം. അതൊക്കെ എന്നല്ലേ എന്നുപറയും. ഇന്നും ഞങ്ങളുടെ സഭയിൽ സ്ത്രീകൾക്ക് പൊതുയോഗത്തിൽ അഭിപ്രായമോ വോട്ടവകാശസമോ ഇല്ല എന്നുമാത്രമല്ല ഋതുമതി ആവുന്ന അവസ്ഥയിൽ പ്രവേശസനം ഇല്ല തല മറച്ചിരിക്കണം. മാമോദീസാ മുക്കുന്നത് പെൺകുഞ്ഞിനെ ആണെങ്കിൽ മദ്ഹബഹയിൽ കയറ്റില്ല. ആൺ കുട്ടിയാണെങ്കിൽ അവനെ അങ്ങേ അറ്റം വരെ കയറ്റി അവന്റെ തല എല്ലാ ത്രോണോസിലും മുട്ടിച്ചു പ്രത്യേക അനുഗ്രഹവും. പിറന്നു വീഴുമ്പോൾ മുതൽ ഉള്ള പല വിവേചനങ്ങളും ധാരാളം കാണുന്നു. ഇതൊക്കെ ചോദ്യം ചെയ്‌താൽ പറയും ബി ജെ പി ക്രിസ്ത്യാനി ആണെന്ന്. ഇതെന്താ കോയ ഇങ്ങനെ
Ninan Mathullah 2017-11-05 20:24:22
Please write with your real name instead of throwing dirt from the dark from your hiding place, then nobody will call you a BJP Christian.
Jyothylakshmy Nambiar 2017-11-05 23:11:54
Thanks a lot Mr. Girish Nair, Mr. George V, Mr. Vidyadharan, Mr. Ninan Mathulla and other who have read my article and written your valid comments . This is the real spirit and inspiration for a writter.
Vayanakkari Mariamma Chachi 2017-11-06 00:43:18
Hallo, Mathulla & Friends,  Why do you bother about response writers real name? Do not worry about their name. let it be any body. Just examine and analyse the contents of the response. That is all. If they disclose or expose the real writers name, people like Mathulla may go after the reponse writer's home  with stones or guns. The poor response writer want to be safe from your attacks any way. They are alsoo human beings and they are afraid of people like you. But at the same time they want to express their opiniom also. So, emalayalee is a very good platform to express free opinion without any fear and it is service doing by emalayalee. I think other meda also should give such chance to write with annoimus m names. emalayalee is becoming much popular because of such freedom of expression without showing our real names. Look at People like Vidhyadharan (Who know about Vidhyadharan, it is not his or her real name). But he is the real and guiding  all time writer in response Column. If he expose his real names he can get hundreds of ponnadas and falakams, without any pull or push, actually 99% of our ponnada or falakam getting people are not all desrved. Most of them get with pull or push or money poer or some inflence. I think here I have covered not just one subject.
Ninan Mathullah 2017-11-06 07:28:53

This topic discussed here many times. Thanks for the advice not to worry. But it is my right worry or not. As a writer I worry about many subjects. I am worried that as a society we are loosing many values we uphold. Writing ‘oomakathu’ now is ok with many. What type of values we are teaching our children? A writer needs to have courage to say what he think right openly. Such people are using this column for propaganda.

Sasidharan 2017-11-06 07:37:33

ശ്രീമതി ജ്യോതിലക്ഷ്മിയുടെ ബ്രഹ്മചാരി ദേവനും ...... വായനക്കാരെ പല തട്ടിൽ നിർത്താൻ സാധിച്ചു. വിദ്യാധരൻ മാഷിന്റെ കമെന്റിൽ അവപറയുന്നു നായസമുദായത്തിന്റെ ഒന്നിച്ചുള്ള നിൽപ്പാണ് പ്രാധാന്യം എന്ന് എഴുതി കണ്ടു. ശ്രീമതി ജ്യോതിലക്ഷ്മി ഇതിൽ നായർ സമുദായത്തെ പറ്റി പ്രദിപാദിച്ചിട്ടില്ല.  ഹിന്ദുമതത്തിൽ എന്താ നായർ സമുദായം മാത്രമേ ഉള്ളോ. 

 സമൂഹം മതപരമായ കാര്യങ്ങളിഒത്തിരി പിറകോട്ടാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നത് ഒരു വസ്തുത ആണ് എന്ന് ജോർജ് സാറും എഴുതികണ്ടു. അത് ഹിന്ദുമതത്തിൽ മാത്രം ആണോ?. എന്നാൽ ക്രിസ്തിയ ദേവാലയത്തിൽ എന്റുകൊണ്ട്  ഒരു കത്തനാർ അച്ഛനുപകരം അമ്മ വരുന്നില്ല. മുസ്ലിം ദേവാലയത്തിൽ ഒരു സ്ത്രീ  മുക്രി ആകുന്നില്ല.  ഇവിടെയും സ്ത്രീകൾക്ക് തുല്യ സ്ഥാനം വേണ്ടേ?. ശ്രീമതി ജ്യോതിലക്ഷ്മിയുടെ അടുത്ത ലേഖനം ഇതിനെക്കുറിച്ചാകട്ടെ. തൂലിക പടവാളാക്കുക.

നിർവ്യാജൻ 2017-11-06 11:30:51
മാത്തുള്ളയ്ക്ക് ഒരു മറുപടി 

'വ്യാജൻ' എന്ന പേരിന് നിങ്ങൾ വ്യംഗ്യാർത്ഥം കൽപ്പിച്ച് കള്ളൻ ചതിയൻ എന്നൊക്ക വിളിക്കുന്നതുകൊണ്ട് ഞാൻ ആ പേര് എടുക്കുന്നില്ല. പകരം 'നിർവ്യാജൻ' എന്ന പേര് സ്വീകരിച്ചിരിക്കുന്നു. 'നിർവ്യാജൻ എന്നാൽ കളങ്കമില്ലാത്തവൻ എന്നാണ്.  യേശു നഥാനിയേൽ അവന്റെ അടുക്കലേക്ക് വരുന്നത് കണ്ടിട്ട് 'ഇതാ ഇസ്രായിലിലെ കളങ്കൻ ഇല്ലാത്തവൻ വരുന്നു" എന്നാണ് പറഞ്ഞത് .  നഥാനിയേൽ എന്ന പേരുണ്ടായിട്ടും യേശു അവനെ ആ പേരിലല്ല വിളിച്ചത് നേരെ മറിച്ച് 'കളങ്കമില്ലാത്തവൻ' എന്നാണ്. ഇത് എഴുതുന്നത് മാത്തുള്ള ഒരു ക്രിസ്തു ഭക്തനും എന്നാൽ പേരില്ലാതെ കളങ്ക രഹിതമായി എഴുതുന്നവരെ നിശിനായി  വിമർശിക്കുന്ന ആളും ആയതുകൊണ്ടുമാണ്. പേര് പെരുമ അവാർഡ് പൊന്നാട പൗര സ്വീകരണം. നേതൃത്വ സ്ഥാനം, പേരും പെരുമയുമുയുള്ളവരുമായി നിന്നുള്ള പടം എടുപ്പ്. ഡിഗ്രി വച്ചെഴുതുക.  ടൈറ്റിൽ വച്ചെഴുതുക ഇതെല്ലം എല്ലാവർക്കും താല്പര്യമുള്ള കാര്യമാണ്.  എന്നാൽ യേശു പറയുന്നത് നിങ്ങൾ 'ജീവനെ ത്യജിക്കാൻ തയാറുവുമ്പോൾ അത് നേടുമെന്നാണ് "  ഇത് ചിന്തിക്കേണ്ട വിഷയമാണ് . എന്തുകൊണ്ടാണ് എല്ലാവരും പെരുപെരുമയും ഇഷ്ടപ്പെടുന്നത്? കാരണം അത് സമൂഹം നൽകുന്ന പട്ടും വളയുമാണ്.  എല്ലാവരും രഹസ്യമായി ഈ പട്ടും വളയും ഇഷ്ടപ്പെടുന്നവരാണ്. അല്ലെങ്കിൽ യേശു പറയുന്നത് നിങ്ങൾ ഇഷ്ട്ടപ്പെടുന്നതിനെ ഉപേക്ഷിക്കാൻ തയാറല്ല എങ്കിൽ നിങ്ങൾക്ക് ആത്മാർത്ഥമായി പ്രവർത്തിക്കാൻ കഴിയില്ല . കാരണം പേര് വച്ച് എഴുതണം എന്ന് പറയുന്നവരുടെ ഉള്ളിൽ  സമൂഹം നൽകുന്ന പട്ടും വളയും വാങ്ങാനുള്ള ഉൽക്കടമായ ഒരു ആഗ്രഹം ഒളിഞ്ഞിരിപ്പുണ്ട്.  ഇവിടെ ആരോ എഴുതിയതുപോലെ വിദ്യാധരൻ എന്നൊരു വ്യക്തി പ്രതികരണ കോളത്തിൽ  എഴുതുന്നുണ്ട്. അദ്ദേഹത്തിൻറെ എഴുത്തിൽ നിന്ന് അയാൾ ഒരു ഭീരുവാണെന്നോ 'പട്ടും വളയും' കിട്ടാൻ വേണ്ടി എഴുതുന്ന ഒരാൾ ആണെന്നോ എനിക്ക് തോന്നിയിട്ടില്ല .  നേരെമറിച്ച്  മറിയചേച്ചി പറഞ്ഞതുപോലെ പട്ടും വളയും കിട്ടാൻ സർവ്വ യോഗ്യതയുള്ള ഒരാളാണെന്നാണ് തോന്നിയിട്ടുള്ളത്  .  പേരിൽ എന്ത് കാര്യം ഇരിക്കുന്നു മാത്തുള്ള ?  തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റില്ല  പക്ഷെ ഞാനാണ് ശരിയെന്നു പറഞ്ഞെഴുതിയാൽ നിങ്ങൾക്ക് യേശു പറഞ്ഞ ജീവനെ നേടുവാൻ കഴിയുകയില്ല.  
No more oppression 2017-11-06 12:35:40
Mr. Sashdaran read the following news.  Allow women to go to Sabarimala and break the glass ceiling 
Under the reform movement initiated by Dr. Geevarghese Mar Theodosius, the current bishop of the Mar Thoma Church’s Diocese of North America and Europe, the Rev. Sam Panicker, the Vicar of the Carmel Mar Thoma Church (Hudson, MA) assigned Ms. Anitha Oommen, a member of the congregation, to be the Deacon for the Holy Communion service on Sunday, January 4, 2015. This was, perhaps, the first time that a woman served as the deacon for the regular Holy Communion service in a parish church of MTC, as the very entry of women in the sacred space of the high altar was considered taboo. The event of January 4, therefore, marked a major step in the participation of women in the ministry of the church.

 മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന് ‍....'' 
 
വിദ്യാധരൻ 2017-11-06 22:18:25
മതപരമായ സ്വാതന്ത്ര്യങ്ങൾക്കപ്പുറത്ത്, സ്ത്രീ സ്വാന്ത്ര്യം എന്ന വിഷയത്തിലേക്കാണ് ഈ ചർച്ച കൊണ്ടുപോകുന്നത്. ഈ ചർച്ചയിൽ എല്ലാ സാമൂഹ്യപ്രതിബദ്ധരായ സാഹിത്യകാരന്മാരും സാഹിത്യകാരികളും പങ്കെടുക്കേണ്ടതാണ് . പ്രത്യേകിച്ച് സ്ത്രീകൾ. എന്നാൽ സാഹിത്യത്തിൽ ആയിരം നാവുകളുള്ള  അവരുടെ നിർവ്വികാരവും മരവിച്ചതുമായ നിലപാട് എന്നെ അത്ഭുതപെടുത്തുന്നു.  സാഹിത്യത്തിനും കവിതകൾക്കും സമൂഹത്തെ രൂപാന്തരപ്പെടുത്തുന്നതിൽ യാതൊരു പങ്കും ഇല്ലെന്നുണ്ടോ?  നിങ്ങളുടെ കവിതകളും ലേഖനങ്ങളും  എങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്നു? അതോ കയ്യ് നനയാതെ മീൻ പിടിക്കുന്നതാണോ ഇഷ്ടം?  നിങ്ങൾ കുറെ അവാർഡുകൾ വാരിക്കൂട്ടിയതുകൊണ്ടോ, നിങ്ങൾക്ക്  എം ടി വാസുദേവൻ നായരെ അറിയാവുന്നതുകൊണ്ടോ, സഖറിയായെ പരിചയമുള്ളതുകൊണ്ടോ, അല്ലെങ്കിൽ ഓ വി വിജയൻറെ സുഹൃത്തായിരുന്നതുകൊണ്ടോ നിങ്ങളുടെ സാഹിത്യത്തെ അതേപടി സ്വീകരിക്കാൻ തയാറുള്ള കുറെ വിവരം കെട്ടവരാണ് ഈ മലയാളിയുടെ വായനക്കാർ എന്ന് ധരിക്കരുത്. നിങ്ങളുടെ ആശയങ്ങൾക്കും വാക്കുകൾക്കും മതരാഷ്ട്രീയ കൂട്ടുകെട്ടുകളുടെ ചങ്ങലകളെ അറുത്ത് എറിഞ്ഞ് പച്ച മനുഷ്യരെ സ്വതന്ത്രമാക്കൻ കഴിയുന്നില്ല എങ്കിൽ, വളരെ വ്യക്തമായി പറയട്ടെ, നിങ്ങളുടെ സൃഷ്ടികൾ അല്‌പായുസുക്കളായി മണ്ണടിയും - ആ മാലിന്യങ്ങൾ സമൂഹത്തിന്റെ മദ്യത്തിലേക്ക് വലിച്ചെറിഞ്ഞു വെറുതെ മലീമസമാക്കരുതേ എന്നപേക്ഷിക്കുന്നു 

"അമ്പലങ്ങളും പൂജാവിഗ്രഹങ്ങളുമായി-
ട്ടെൻ പുരോഗതിയുടെ മുൻപിൽ നില്ക്കുന്നോ നിങ്ങൾ ?

കാലമേ ലജ്ജിക്കു നീ, ചത്ത സംസ്കാരത്തിന്റെ 
കാലു നക്കുന്നോ    ചുണകെട്ട നിൻ ജോലി 

നീ തടുക്കുമോ നിന്റെ വേദാന്തകസർത്തുകൾ 
നീറുമീ യുവലോകം കണ്ടു നിൽക്കണമെന്നോ ?

വല്ലതുമുണ്ടോ വിദ്യ ഇന്നേവരെ കണ്ടതല്ലാതെ 
വിശപ്പിനു ഞങ്ങൾക്ക് സമ്മാനിക്കാൻ 

ഇല്ലെങ്കിൽ ഒഴിഞ്ഞൊന്നു മാറിയേക്കുക; ശവ 
കല്ലറകളെ വെള്ള പൂശുവാൻ തുടങ്ങാതെ 

പണ്ടുണ്ടായിരുന്നുപോൽ പലതും, നിങ്ങൾക്കതെ,
പണ്ടുണ്ടായിരുന്നതു തകർത്തൊരത്രെ ഞങ്ങൾ 

എന്തിനി ഗതികെട്ട വീരവാദങ്ങൾ? നിങ്ങൾ 
പിന്തിരിഞ്ഞോളു പഴഞ്ചരക്കും തോളിൽ താങ്ങി .

വിറ്റഴിയുകയില്ല നിറത്തിൽ ജീർണ്ണിച്ചോരോ-
ന്നിറ്റിറ്റുതുടങ്ങീലെ വില്പ്പന പദാർത്ഥങ്ങൾ 

ഞങ്ങളെയിനിയുമൊന്നടക്കി ഭരിക്കേണം 
നിങ്ങൾക്ക് കുറേക്കൂടിയീ ദുരാഗ്രഹം 

മന്ത്രവാദവും ദൈവ വിഗ്രഹങ്ങളും കൊണ്ടീ 
യന്ത്രത്തിൻ യുഗത്തിലോ നാടടക്കുവാൻ നോക്കി?

ഇതിലും വലുതായ വിഡ്ഢിത്തമുണ്ടോ ? നാടിൻ 
പുതുതാം പുലർച്ച കണ്ടിരുട്ടു കോപിച്ചാലോ?

മുന്നോട്ടു കിടന്നോട്ടെ ഞങ്ങൾ ഇന്നലെവരെ 
വന്നവരല്ലേ നിങ്ങൾ പോയിടത്തെല്ലാം പിമ്പേ ?

എന്നിട്ടോ കുറേ വായ്പൊത്തുവാൻ പഠിപ്പിച്ച 
പൊന്നൊളി പനയോലത്താളുകൾ കണ്ടു ഞങ്ങൾ 

ഭദ്രദീപവും പൂജാപുഷ്പവും നിവേദ്യവും 
ഭദ്രമായി വച്ചങ്ങോട്ട് കൈകൂപ്പാജ്ഞാപിക്കെ,

വിശപ്പ് സഹിക്കാതെ ഞങ്ങൾ വീണുപോയ്; അപ്പൊ -
ലശുദ്ധിപ്പെട്ടുപോലുമമ്പലം;- തുള്ളി നിങ്ങൾ 

നിറുത്തുകി കാപട്യങ്ങൾ നിങ്ങളും മനുഷ്യരാ -
യെത്തുക ; നമുക്കൊന്നിച്ചു പ്രവർത്തിക്കാം 

അല്ലാതെയിവിടെയെങ്ങുമാരുമില്ലപരന്റെ 
തല്ലുകൊണ്ട് ചുളുങ്ങി കിടക്കുവാൻ 

'നാലുകെട്ടുകളുടെ നാവുകൾ' അല്ലെ നിങ്ങൾ 
നീളെനിന്നാളരുന്നോ പട്ടികൾ മോങ്ങുംപോലെ " ( നാലുകെട്ടുകളുടെ നാവുകൾ-വയലാർ)
Ninan Mathullah 2017-11-07 07:13:37
Nirvyajan- Do not bring Jesus into this to justify your own selfish desires to stay anonymous. You find special pleasure in criticizing others. There was a time when people were ashamed to write ‘oomakathu'. Now social values have declined so much that some find pride in it or consider it the norm. Values like truth, justice, fairness are gone and its place taken by self interest. People generally give weight to the person who say or write the opinion, and not the opinion itself. How much weight do you give to the words of a drunkard preaching not to drink or the words of criminal preaching good values? Readers have no way of knowing the actions and attitude of these anonymous writers of comments towards fellow human beings, people of other religions or ladies. It is easy to preach staying anonymous with your hidden agenda. I am responding to such comments not because I give weight to such comments but to prevent it from influencing novice. If your conscience tells you it is ok to write anonymous comments that also tell about your sense of justice and fairness. You will do anything in your self interest. You are doing more harm than good.
Thomas Vadakkel 2017-11-07 07:29:29
വിദ്യാധരൻ സ്ത്രീ പരിഷ്കരണ വാദത്തെപ്പറ്റി അദ്ദേഹത്തിൻറെ സന്ദേശവാഹക ലേഖനത്തിൽ  പരാമർശിച്ചിരിക്കുന്നു. ഒരു മാറ്റം ഒറ്റ രാത്രികൊണ്ട് സംഭവിക്കുക എളുപ്പമല്ല. ആദ്യം മനുഷ്യരുടെ മനസിലുള്ള അന്ധവിശ്വസങ്ങളെയാണ് മാറ്റേണ്ടത്.

ശബരി മലയിൽ സ്ത്രീകളുടെ പ്രവേശനത്തെ സംബന്ധിച്ചാണ് ഇവിടെ വിഷയം. അത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നു. ഒരു പെൺകുഞ്ഞു ജനിക്കുമ്പോൾ മാതാപിതാക്കളുടെ സംരക്ഷണയിലും യൗവ്വനത്തിൽ ഭർത്താവിന്റെയും വാർദ്ധക്യത്തിൽ മക്കളുടെയും പരിരക്ഷയിലും  കഴിയണമെന്നാണ് മനുവിന്റെ തത്ത്വം. സ്ത്രീകളെയും കുഞ്ഞുങ്ങളെയും പ്രായഭേദമെന്യേ പിച്ചി ചീന്തുന്ന ഇന്ത്യ മഹാരാജ്യത്ത് മനുവിന്റെ ഈ കാടൻ നിയമം ആവശ്യമെന്നും തോന്നാറുണ്ട്. വനത്തിൽക്കൂടിയുള്ള അയ്യപ്പ കൂട്ടായ്മകളിൽ ആത്മീയതയുടെ മറവിൽ റേപ്പിസ്റ്റുകളും കള്ളന്മാരും കാണാം. അവിടെ സ്ത്രീ സ്വാതന്ത്ര്യം ദുഷ്ക്കരമായി മാറുന്നു. 

മറ്റൊന്ന് മനസിലാകാത്തത് പത്തിനും അമ്പത്തിനുമിടയിൽ മാത്രമുള്ള സ്ത്രീകൾക്കാണ് അയ്യപ്പൻറെ സന്നിധാനത്തിൽ നിയന്ത്രണം. അത് സ്ത്രീ വിവേചനമാണ്. അയ്യപ്പൻ, സ്ത്രീകളുടെ ആർത്തവത്തെ ഭയപ്പെടുന്നു പോലും. അങ്ങനെ പൊട്ടി തകരുന്ന ബ്രഹ്മചര്യ ദൈവികമാണ് അയ്യപ്പനുള്ളതെങ്കിൽ ദൈവം തന്നെ ബലഹീനൻ എന്ന്! സംശയങ്ങൾ ഉണ്ടാക്കും. ഒരു സ്ത്രീയ്ക്ക് രക്തസ്രാവം ഉണ്ടായില്ലെങ്കിൽ ഒരു അയ്യപ്പനും ജനിക്കില്ലെന്നുള്ള വസ്തുതകളും മനസിലാക്കണം.  

മനുഷ്യന്റെ ആത്മീയ ചിന്തകൾ നിയന്ത്രിക്കുന്നത് തന്ത്രികളും ബിഷപ്പുമാരുമെന്ന ചിന്തകളാണ് ചില മതസമൂഹങ്ങൾ പുലർത്തുന്നത്. ഒരു പാർട്ടിയിൽ ചെന്നാലും തിരുമേനി, ബിഷപ്പ്, പാസ്റ്റർ എന്ന് മാത്രമേ ഇക്കൂട്ടർക്ക് സംസാരിക്കാൻ കാണുള്ളൂ. പാസ്റ്റർ മാനിയ, തന്ത്രി മാനിയ, ബിഷപ്പ് മാനിയ എന്നിങ്ങനെ രോഗങ്ങൾ മലയാളീ സമൂഹത്തിൽ പടർന്നു പിടിച്ചിരിക്കുന്നു. അതിനുള്ള ചീകത്സകളും ആവശ്യമാണ്. 

ഒരു ഗ്രിഗോറിയസ് മെത്രാൻ മാർത്തോമ്മാ സഭയിൽ പരിഷ്‌ക്കാരം നടത്തിയാലേ മാറ്റങ്ങൾ ഉണ്ടാവുമെങ്കിൽ, ആ സമൂഹത്തെ ഗ്രിഗോറിയസ് മാനിയാ ബാധിച്ചുവെന്നും മനസിലാക്കണം. 
Revathi Menon 2017-11-07 08:23:31
 I am 62 yrs old & enjoy sex with my husband frequently. If women above 50 can go to Sabarimala, there are plenty of chances to have sex on the way. True Ayyappa devote won't think about sex when he sees a woman.
 women are not safe in any parts of Kerala or India. The attitude of men, seeing a woman as sex commodity must change.
സരസമ്മ 2017-11-07 08:39:46
ഉത്സവത്തിനും  പെരുനാളിനും ബസിലും കുവിലും എല്ലാം പെണ്ണുങ്ങളുടെ പലയിടത്തും പിടിക്കാന്‍ കുറെ കാല മാടന്‍ പുരുഷന്‍ മാര്‍ ഉള്ളതാണ് പ്രശ്നം. ഇപ്പോള്‍ ഞാന്‍ മുള്ളാണി  പിടിപ്പിച് അടി വസ്ത്രംധരിക്കുന്നു.
ദയിര്യം ഉള്ളവന്‍ വാടാ .
 അയ്യപ്പനെ വെറുതെ വിടുക. . പിടിക്കട്ടെ വലിക്കട്ടെ .
സദാചാര പോലീസ്  സ്ത്രി വേഷത്തില്‍  നടക്കട്ടെ, പിടിക്കാന്‍ വരുന്നവനു ഒരു കുത്തും .
അല്ല പിന്നെ ഇ സരസംമെടെ അടുത്ത് നിന്‍റെ ഒന്നും വേല നടക്കില്ല മോനെ 
Mathew V. Zacharia, NEW YORK 2017-11-07 15:51:19
Very informational by JothiLaxmi Nambiar, upholding the value and tradition. In the name of feminism, traditional worship with sacrifice is questioned and undermined.
Mathew V. Zacharia, NEW YORK.
Anthappan 2017-11-07 22:14:16
Some people are shaking the chain which the tradition put on their ankles.  The definition of freedom is the power or right to act, speak, or think as one wants without hindrance or restraint and some people have surrendered it in the name of religion and tradition. Shame on you. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക