Image

ഇരയിലൂടെ വൈശാഖും ഉദയകൃഷ്‌ണയും നിര്‍മ്മാണ രംഗത്തേക്ക്‌

Published on 04 November, 2017
ഇരയിലൂടെ വൈശാഖും ഉദയകൃഷ്‌ണയും നിര്‍മ്മാണ രംഗത്തേക്ക്‌


മലയാള ചലച്ചിത്ര മേഖലയ്‌ക്ക്‌ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച വൈശാഖും ഉദയകൃഷ്‌ണയും നിര്‍മാണ രംഗത്തേക്ക്‌ ചുവടുവെയ്‌ക്കുന്നു. വൈശാഖ്‌ ഉദയ്‌കൃഷ്‌ണ പ്രൊഡക്ഷന്‍സ്‌ എന്നാണ്‌ പുതിയ കമ്പനിയുടെ പേര്‌. വൈശാഖിന്റെ അസോഷ്യേറ്റ്‌ ആയിരുന്ന സൈജു എസ്‌ സംവിധാനം നിര്‍വഹിക്കുന്ന `ഇര'യിലൂടെയാണ്‌ നിര്‍മാണ രംഗത്തേക്കുള്ള ഇവരുടെ ആദ്യ പ്രവേശനം.

നവീന്‍ ജോണ്‍ ആണ്‌ സിനിമയ്‌ക്ക്‌ തിരക്കഥ എഴുതുന്നത്‌. നവാഗതര്‍ക്ക്‌ കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇവര്‍ ഇങ്ങനെ ഒരു സംരംഭം ആരംഭിച്ചിരിക്കുന്നത്‌. ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്‌. ചിത്രത്തിന്റെ താരനിര്‍ണയം നടന്നുവരുകയാണ്‌.

ഗോപിസുന്ദര്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക