Image

അസ്‌കര്‍ അലി-അജുവര്‍ഗീസ്‌ കൂട്ടുകെട്ടില്‍ `ചെമ്പരത്തിപ്പൂ' റിലീസിനൊരുങ്ങുന്നു

Published on 04 November, 2017
അസ്‌കര്‍ അലി-അജുവര്‍ഗീസ്‌ കൂട്ടുകെട്ടില്‍ `ചെമ്പരത്തിപ്പൂ' റിലീസിനൊരുങ്ങുന്നു


അസ്‌കര്‍ അലി അജുവര്‍ഗീസ്‌ കൂട്ടുകെട്ടില്‍ നവാഗതനായ അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത `'ചെമ്പരത്തിപ്പൂ'' റിലീസിനൊരുങ്ങുന്നു. പുലിമുരുകനും രാമലീലക്കും ശേഷം നോബിള്‍ ജേക്കബ്‌ പ്രൊജക്‌റ്റ്‌ ഡിസൈനര്‍ ആയി എത്തുന്ന ചിത്രത്തില്‍ അതിഥി രവിയും പുതുമുഖ താരം പാര്‍വതി അരുണുമാണ്‌ നായികാ വേഷങ്ങളിലെത്തുന്നത്‌.

അസ്‌കര്‍ അലി നായകാനായെത്തുമ്പോള്‍ നര്‍മ്മം നിറഞ്ഞ പ്രധാന കഥാപാത്രത്തെ അജുവര്‍ഗീസ്‌ അവതരിപ്പിക്കുന്നു. മൂന്ന്‌ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു രസികന്‍ പ്രണയ കഥയാണ്‌ സിനിമയുടെ പ്രമേയം.

ആലപ്പുഴ പെരുമ്പളം, ബാംഗ്ലൂര്‍, കന്യാകുമാരി എന്നിവിടങ്ങളിലാണ്‌ സിനിമനയുടെ ചിത്രീകരണം പൂര്‍ത്തിയായത്‌. യഥാര്‍ഥ സംഭവുമായി ബന്ധമുള്ള കഥയാണ്‌ സിനിമ പറയുന്നത്‌. അജു വര്‍ഗീസ്‌, സുധീര്‍ കരമന, ധര്‍മജന്‍ ബോള്‍ഗാട്ടി, വിശാഖ്‌ നായര്‍, പന്തളം ഉല്ലാസ്‌ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക