Image

മോഹന്‍ലാല്‍ നായകനായ കുഞ്ഞാലി മരയ്ക്കാര്‍ ഉപേക്ഷിക്കുന്നതായി പ്രിയദര്‍ശന്‍

Published on 04 November, 2017
മോഹന്‍ലാല്‍ നായകനായ കുഞ്ഞാലി മരയ്ക്കാര്‍ ഉപേക്ഷിക്കുന്നതായി പ്രിയദര്‍ശന്‍

മോഹന്‍ലാലിനെ നായകനായ  കുഞ്ഞാലിമരയ്ക്കാരുടെ സിനിമ ഉപേക്ഷിക്കുകയാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഫോറം കേരളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രിയദര്‍ശന്റെ പ്രഖ്യാപനം.

കുഞ്ഞാലി മരക്കാര്‍,കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചരിത്ര സിനിമകള്‍ ആര്‍ക്കും ആലോചിക്കാവുന്നതാണ്,മമ്മൂട്ടി ചിത്രം ഉണ്ടെങ്കില്‍ ഞാന്‍ കുഞ്ഞാലി മരിക്കാന്‍ ചെയ്യില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. നേരത്തേ ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെ നായകനാക്കിയുള്ള അടുത്ത മലയാള ചിത്രത്തിനായി കുഞ്ഞാലി മരയ്ക്കാരുടെ ചരിത്രം പരിഗണിക്കുന്നതായി പ്രിയദര്‍ശന്‍ പറഞ്ഞത്. എന്നാല്‍ ചിത്രത്തിനായി 10 മാസത്തിലധികം സമയമെടുക്കുമെന്നും അതിനു ശേഷം മാത്രമേ തിരക്കഥയിലേക്ക് കടക്കൂവെന്നും പ്രിയദര്‍ശന്‍ അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക