Image

ആ ചിത്രം എന്റെ തലയില്‍ കെട്ടിവെച്ചത്: ടോമിച്ചന്‍ മുളകുപാടം

Published on 04 November, 2017
ആ ചിത്രം എന്റെ തലയില്‍ കെട്ടിവെച്ചത്: ടോമിച്ചന്‍ മുളകുപാടം

വൈശാഖ് – മോഹന്‍ലാല്‍  കൂട്ടുകെട്ടില്‍ പിറന്ന പുലിമുരുകനെന്ന ബ്രഹ്മാണ്ഡ ചിത്രം ടോമിച്ചന്‍ മുളകുപാടത്തിനു സമ്മാനിച്ചത് വമ്ബന്‍ ഹിറ്റായിരുന്നു. എന്നാല്‍, തന്റെ പരാജയ ചിത്രങ്ങളില്‍ ‘ഫ്‌ളാഷ്’ എന്ന ചിത്രത്തെ കുറിച്ച് അദ്ദേഹത്തിനു പറയാനുള്ളത് മറ്റൊരു കഥയാണ്. മോഹന്‍ലാല്‍ നായകനായ ‘ഫ്‌ലാഷ്’ തന്റെ തലയില്‍ കെട്ടിവെയ്ക്കുകയായിരുന്നു എന്ന് ടോമിച്ചന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

‘പലരും ഉപേക്ഷിച്ച ചിത്രമായിരുന്നു ‘ഫ്‌ളാഷ്’. അതെന്റെ തലയില്‍ കെട്ടിവച്ചു, 45 ലക്ഷം രൂപ മുടക്കിയാല്‍ മതിയെന്ന് പറഞ്ഞിട്ട് ഒന്നേമുക്കാല്‍ കോടിരൂപയാണ് നഷ്ടമായത്. എന്നാല്‍, അന്ന് മോഹന്‍ലാല്‍ എന്റെയൊപ്പം നിന്നു. നമുക്ക് മറ്റൊരു പടം ഒരുമിച്ച് ചെയ്യാമെന്ന് അന്ന് അദ്ദേഹം വാക്കു തന്നു’ – ടോമിച്ചന്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക