Image

ജര്‍മനിയിലെ തൊഴിലില്ലായ്മ റിക്കാര്‍ഡിലേക്ക് കുതിക്കുന്നു

Published on 04 November, 2017
ജര്‍മനിയിലെ തൊഴിലില്ലായ്മ റിക്കാര്‍ഡിലേക്ക് കുതിക്കുന്നു
 
ബെര്‍ലിന്‍: ജര്‍മനിയില്‍ തൊഴിലില്ലായ്മാ നിരക്ക് ഒക്ടോബറിലും റിക്കാര്‍ഡിലേക്ക് കുതിക്കുന്നുവെന്നതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. യൂറോപ്പിലെ ഏറ്റവും വലിയ സന്പദ് വ്യവസ്ഥയുടെ ആരോഗ്യമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ മാസം 5.6 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കെന്ന് ഫെഡറല്‍ ലേബര്‍ ഏജന്‍സി പുറത്തുവിട്ട കണക്കില്‍ വ്യക്തമാകുന്നു. സെപ്റ്റംബറിലും ഇതു തന്നെയായിരുന്നു നിരക്ക്. 

തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ഡൊമസ്റ്റിക് ഡിമാന്‍ഡ് കൂടുകയും അതു ജര്‍മന്‍ സന്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക