Image

മ്യൂണിക്കില്‍ തൈക്കുടം ബ്രിഡ്ജ്’ലൈവ് മ്യൂസിക് ഷോ അഞ്ചിന്

Published on 04 November, 2017
മ്യൂണിക്കില്‍ തൈക്കുടം ബ്രിഡ്ജ്’ലൈവ് മ്യൂസിക് ഷോ അഞ്ചിന്
 
മ്യൂണിക്ക്: മലയാളിയുടെ സംഗീത ആസ്വാദന രീതിയെ വ്യത്യസ്തമായ ആലാപന ശൈലിയിലും അവതരണമികവിലും മാറ്റിമറിച്ച കേരളക്കരയുടെ സ്വന്തം എന്നു വിശേഷിപ്പിക്കാവുന്ന തൈക്കുടം ബ്രിഡ്ജ്’ ലൈവ് മ്യൂസിക് ഷോ ജര്‍മനിയിലെ മ്യൂണിക്കില്‍ അരങ്ങേറുന്നു. നവംബര്‍ അഞ്ചിന് (ഞായര്‍) വൈകുന്നേരം നാലിന് ഓട്ടോബ്രുണ്‍ വോള്‍ഫ് ഫെരാരി ഹൗസിലാണ് ലൈവ് മ്യൂസിക് ഷോ അരങ്ങേറുക.

പഴയ ഈണങ്ങളുടെ മധുരവും പുതിയ സംഗീതത്തിന്റെ ലഹരിയും കൂട്ടിയിണക്കിയാണ് തൈക്കുടം ബ്രിഡ്ജ്’ ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്. നാട്ടിന്‍പുറത്തിന്റെ നന്മകളാല്‍ സമൃദ്ധമായ പഴമയും യാന്ത്രിക നാഗരിക ജീവിതരീതികളില്‍ മുങ്ങിപ്പോകുന്ന മലയാളിയുടെ സത്വബോധവും സമന്വയിപ്പിച്ച് പാട്ടിന്റെ പാലാഴിയായി തൈക്കുടം ബ്രിഡ്ജ് ആസ്വാദക മനസുകളെ ത്രസിപ്പിക്കുന്‌പോള്‍ ന്യൂജെന്‍ സംഗീതലയമാവും. 

മധ്യകാലഘട്ടത്തിലെ പൈതൃകപെരുമയും ആധുനിക ജര്‍മന്‍ വ്യവസായ വത്കരണത്തിന്റെ ഗതിവേഗവും ഇണങ്ങിച്ചേരുന്ന മ്യൂണിക്ക് നഗരത്തില്‍ തൈക്കുടം ബ്രിഡ്ജ് സംഗീതത്തിന്റെ നിറവസന്തമായി, രാഗതാളലയമായി പെയ്തിറങ്ങുന്‌പോള്‍ മ്യൂണിക്ക് മലയാളി സമൂഹത്തിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഒരു പുതുഗാഥയുടെ തുയിലുണരും. 

ജര്‍മന്‍ മലയാളികളുടെ ഗൃഹാതുര മോഹങ്ങളുടെ കലവറയില്‍ പുത്തന്‍ നിറങ്ങളുടെ ചായക്കൂട്ടുകള്‍ ചാലിച്ചുചേര്‍ക്കുന്ന സംഗീത ഷോയിലേയ്ക്ക് സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക