Image

മഴവില്ല് 2017: രജിസ്‌ട്രേഷന്‍ തുടരുന്നു

Published on 04 November, 2017
മഴവില്ല് 2017: രജിസ്‌ട്രേഷന്‍ തുടരുന്നു
 
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായ് നടത്തി വരാറുള്ള ന്ധമഴവില്ല് 2017’’ ചിത്രരചന മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ തുടരുന്നു. നവംബര്‍ 10ന് ഉച്ചകഴിഞ്ഞ് രണ്ടിന് റിഗായ് അല്‍ജവഹറ ഗേള്‍സ് സ്‌കൂളില്‍ നടക്കുന്ന “മഴവില്ല് 2017”ല്‍ കിന്‍ഡര്‍ ഗാര്‍ഡന്‍, സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. നാല് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സ്വര്‍ണമെഡലുകളും ഓരോ വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും.

മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ംംം.സമഹമസൗംമശേ.രീാ എന്ന വെബ്‌സൈറ്റ് വഴിയും വിവിധ സ്‌കൂളുകള്‍ മുഖേനയും നടന്നു വരുന്നു. അബാസ്സിയ, ഫഹാഹീല്‍, അബുഹലീഫ, സാല്‍മിയ എന്നീ കല സെന്ററുകളില്‍ രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്നതാണ്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ നവംബര്‍ 10 ഉച്ചകഴിഞ്ഞ് ഒന്നിന് ആരംഭിക്കും. പരിപാടിയുടെ ഭാഗമായി ക്ലേമോഡലിംഗ് വര്‍ക്ഷോപ്പും നടക്കും.

വിവരങ്ങള്‍ക്ക് 97961678, 97262978, 97683397, 24317875.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക