Image

കറ്റാനം അസോസിയേഷന്‍ ഓണം ആഘോഷിച്ചു

Published on 04 November, 2017
കറ്റാനം അസോസിയേഷന്‍ ഓണം ആഘോഷിച്ചു
 
കുവൈത്ത്: കറ്റാനം അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഒക്ടോബര്‍ 27ന് ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ ഫാ. വര്‍ഗീസ് ഇടവന ഉദ്ഘാടനം ചെയ്തു. 

കോട്ടയം കുഞ്ഞപ്പനും ടീമും അവതരിപ്പിച്ച നാടന്‍ പാട്ടും എസ്.ജെ. ഗ്രൂപ്പിന്റെ ഗാനമേളയും മാസ്റ്റര്‍ ബ്ലസന്‍ അവതരിപ്പിച്ച ഫ്യൂഷന്‍, രോഷ്‌നി റോണ്‍സന്‍ അവതരിപ്പിച്ച ഗാനവും തിരുവാതിരയും ഓണസദ്യയും അരങ്ങേറി. 

പ്രസിഡന്റ് കോശി ബോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സാംസ്‌കാരിക സമ്മേളനത്തില്‍ ഫാ. ഇടവനയ്ക്ക് അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റ് കോശി ബോസും ജനറല്‍ സെക്രട്ടറി തോമസ് പള്ളിക്കലും ചേര്‍ന്ന് സമ്മാനിച്ചു. ചടങ്ങില്‍ 41 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന സ്റ്റീഫന്‍ കളീക്കത്തറയ്ക്കും കുടുംബത്തിനും യാത്ര അയപ്പ് നല്കി. സപ്തതി ആഘോഷിച്ച ക്രിസ്റ്റഫര്‍ ഡാനിയേലിന് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. ജനറല്‍ സെക്രട്ടറി തോമസ് പള്ളിക്കല്‍, മുന്‍ പ്രസിഡന്റുമാരായ വര്‍ഗീസ് പുതുക്കുളങ്ങര, ക്രിസ്റ്റഫര്‍ ഡാനിയല്‍, വൈസ് പ്രസിഡന്റ് രാഘുനാഥന്‍ ആചാരി, റോണ്‍സന്‍ റ്റി മാത്യു, നായിഫ്, പ്രോഗ്രാം കണ്‍വീനര്‍ സോജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ബിജി പള്ളിക്കല്‍, അബ്ദുല്‍ റഹ്മാന്‍ പുഞ്ചിരി, തോമസ് കറ്റാനം, മാത്യു അച്ചന്‍കുഞ്ഞ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക