Image

ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിക്കാന്‍ 'കിച്ചടി'

Published on 04 November, 2017
ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിക്കാന്‍ 'കിച്ചടി'

ന്യൂഡല്‍ഹി: ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിക്കാന്‍ കിച്ചടി. ഡല്‍ഹിയില്‍ നടന്ന വേള്‍ഡ് ഫുഡ് ഇന്ത്യ മേളയിലാണ് 918 കിലോ വരുന്ന കിച്ചടി ഷെഫ് സഞ്ജീവ് കപൂറിന്റെ നേതൃത്വത്തില്‍ തയാറാക്കിയത്. അമ്പതോളം പാചകക്കാര്‍ ചേര്‍ന്നായിരുന്നു കിച്ചടി ഒരുക്കിയത്. 

അതിഥികളായെത്തിയ 60,000 അനാഥകുട്ടികള്‍ക്ക് കിച്ചടി വിളമ്പുകയും ചെയ്തു. വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരും മേളയില്‍ പങ്കെടുത്തു. യോഗ ഗുരു ബാബാ രാംദേവ്, കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ തുടങ്ങിയവരും കിച്ചടി നിര്‍മാണത്തില്‍ പങ്കാളികളായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക