Image

കോട്ടയത്ത്‌ ബേക്കറി ഗോഡൌണില്‍ വന്‍ തീപിടുത്തം

Published on 05 November, 2017
കോട്ടയത്ത്‌ ബേക്കറി ഗോഡൌണില്‍ വന്‍ തീപിടുത്തം

കോട്ടയം : കോട്ടയം നഗരത്തില്‍ ബേക്കറി ഗോഡൌണില്‍ വന്‍ തീപിടുത്തം. കെഎസ്‌ആര്‍ടിസി ബസ്സ്‌റ്റാന്റിന്‌ സമീപം പ്രവര്‍ത്തിച്ചിരുന്ന ബേക്കറി ഗോഡൌണിലാണ്‌ അഗ്‌നിബാധ ഉണ്ടായത്‌. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ല.

ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടത്തിന്‌ കാരണമായതെന്ന്‌ കരുതുന്നു. ഇരു നില ഗോഡൌണ്‍ പൂര്‍ണ്ണമായും അഗ്‌നിക്കിരയായിട്ടുണ്ട്‌. ക്രിസ്‌മസ്‌-ന്യൂ ഇയര്‍ മുന്നോടിയായി തയ്യറാക്കിയ കേക്കുകളും മറ്റും ഗോഡൌണില്‍ ഉണ്ടായിരുന്നതായണ്‌ വിവരം. ലക്ഷകണക്കിന്‌ രൂപയുടെ നഷ്ടം കണക്കാക്കുന്നു. പത്തോളം അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലതെത്തിയാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക