Image

ലാവലിന്‍ കേസില്‍ സിബിഐ സുപ്രീം കോടതിയിലേക്ക്‌

Published on 05 November, 2017
ലാവലിന്‍ കേസില്‍ സിബിഐ സുപ്രീം കോടതിയിലേക്ക്‌


ലാവലിന്‍ കേസില്‍ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെയാണ്‌ സിബിഐ അപ്പീല്‍ നല്‍കുക. ഈ മാസം നവംബര്‍ 20 നകം അപ്പീല്‍ നല്‍കുമെന്ന്‌ സിബിഐ കൊച്ചി യൂണിറ്റ്‌ അധികൃതര്‍ അറിയിച്ചു.

ലാവ്‌ലിന്‍ കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന്‌ ഹൈക്കോടതിയില്‍ സിബിഐ നേരത്തെ വാദം ഉന്നയിച്ചിരുന്നു. പിണറായി വിജയന്‍ അടക്കമുള്ളവരെ കേസില്‍ നിന്ന്‌ ഒഴിവാക്കിയ നടപടി ശരിയല്ലെന്നും സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ പിണറായി ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ്‌ സിബിഐ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക