Image

മെര്‍സലിന്റെ തെലുങ്ക് പതിപ്പ് തിയേറ്ററുകളിലേക്ക്

Published on 05 November, 2017
മെര്‍സലിന്റെ തെലുങ്ക് പതിപ്പ് തിയേറ്ററുകളിലേക്ക്

വിജയ് നായകനായി എത്തിയ മെര്‍സല്‍ വന്‍ ഹിറ്റായിരുന്നു. ആറ്റ്!ലി സംവിധാനം ചെയ്ത ചിത്രം അദിരിന്ദി എന്ന പേരിലാണ് തെലുങ്കില്‍ റിലീസ് ചെയ്യുന്നത്. നവംബര്‍ ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്യുക. ആന്ധ്രാപ്രദേശിലും തെലുങ്കാനയിലുമായി 400-500 സ്!ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ചിത്രത്തിന്റെ ഹിന്ദി പതിപ്പും ഉടര്‍ പ്രദര്‍ശനത്തിനെത്തിക്കും.

നേരത്തെ തെലുങ്ക് പതിപ്പിന്റെ റിലീസിന് സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തേണ്ട ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിരുന്നു. ഇതോടെയാണ് ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക