Image

പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന്റെ പുതിയ പോസ്റ്റര്‍

Published on 05 November, 2017
പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന്റെ പുതിയ പോസ്റ്റര്‍

യുവനടന്‍മാരില്‍ ശ്രദ്ധേയനായ നീരജ് മാധവ് ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. നവാഗതനായ ഡോമിന്‍ ഡിസില്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീബ മോണിക്കയാണ് നായിക. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, തെസ്‌നി ഖാന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനും ആന്റണി ജിബിനും ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്. ഛായാഗ്രഹണം പവി കെ പവനും സംഗീതം ബിജിപാലുമാണ് ഒരുക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക