Image

വിശുദ്ധ ലിഖിത പഠനം നമ്മെ ജ്ഞാനികളാക്കുന്നു: മാര്‍ സ്രാന്പിക്കല്‍

Published on 05 November, 2017
വിശുദ്ധ ലിഖിത പഠനം നമ്മെ ജ്ഞാനികളാക്കുന്നു: മാര്‍ സ്രാന്പിക്കല്‍
  ബ്രിസ്‌റ്റോള്‍: വിശുദ്ധ ലിഖിത പഠനം നമ്മെ ജ്ഞാനികളാക്കുന്നുവെന്നും അതിലൂടെ നമ്മള്‍ പൂര്‍ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിന് പര്യാപ്തരാകുകയും ചെയ്യുന്നുവെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍. രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവം ബ്രിസ്‌റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദൈവവചനം സൃഷ്ടിക്കുകയും രക്ഷിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു. വചനം മനുഷ്യനായത് മനുഷ്യനെ വചനമാക്കി രൂപാന്തരപ്പെടുത്തുവാനാണ്. തിരുവചനത്തിലും തിരുസഭയിലും നാമെല്ലാവരും ഒന്നാകണം. വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ച് എല്ലാവരുടേയും പാപപരിഹാരമായി കുരിശില്‍ ബലിയായ ഈശോയിലൂടെ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിലൂടെയാണ് ഇത് സാധ്യമാകുന്നത്. ബൈബിള്‍ കലോത്സവത്തിന്റെ ലക്ഷ്യം വിശ്വാസികളുടെ കലാസാഹിത്യ വാസനകളെ വചനാധിഷ്ഠിതമായി ഉജ്ജ്വലിപ്പിക്കുന്നതിനും വചനം പ്രഘോഷിക്കുന്നതിനും അതിലൂടെ വിശ്വാസികള്‍ തമ്മിലുള്ള കൂട്ടായ്മ വര്‍ധിപ്പിക്കുന്നതിനുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടവക തലത്തിലുള്ള മത്സരങ്ങള്‍ക്കുശേഷം വിവിധ റീജണുകളില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 850 ഓളം ആളുകളാണ് വിവിധ ഇനങ്ങളിലായി ഒന്പത് സ്‌റ്റേജുകളില്‍ മത്സരിച്ചത്. പ്രശസ്ത സംഗീത സംവിധായകന്‍ സണ്ണി സ്റ്റീഫന്‍ അടക്കമുള്ള വ്യക്തികള്‍ വിധി കര്‍ത്താക്കളായിരുന്നു. 

പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. തോമസ് പാറയടിയില്‍, രൂപത ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. ജോയി വയലില്‍, ഫാ. ജോസഫ് വെന്പാടുംതറ, ഫാ. ജയ്‌സണ്‍ കരിപ്പായി, ഫാ. ടെറിന്‍ മുല്ലക്കര, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. സിറിള്‍ എടമന, ഫാ. ജിനോ അരിക്കാട്ട്, ഫാ. മാത്യു മുളയോലില്‍, ഫാ. ബിനു കിഴക്കേയിളംതോട്ടം, ഫാ.സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, ഫാ. ജോസ് പൂവന്നിക്കുന്നേല്‍, ഫാ. ടോണി പഴയകളം, ഫാ. ഫാന്‍സുവ പത്തില്‍, സിസ്റ്റര്‍ മേരി ആന്‍, സിസ്റ്റര്‍ ലീന മേരി, സിസ്റ്റ് ഗ്രേസ് ഗ്രേസ് മേരി, സിസ്റ്റര്‍ നവ്യ കോഴിമലയില്‍, സിസ്റ്റര്‍ മിനി പുതുമന, സിസ്റ്റര്‍ ബിജി തോണിക്കുഴിയില്‍, ബൈബിള്‍ കലോത്സവം കോഓര്‍ഡിനേറ്റര്‍ സിജി വാദ്യാനത്ത്, കമ്മിറ്റി അംഗങ്ങളായ റോയി സെബാസ്റ്റ്യന്‍, ഫിലിപ്പ് കണ്ടോത്ത്, ജോജി മാത്യു, അനിത ഫിലിപ്പ്, ജെഗി ജോസഫ്, ജോമി ജോണ്‍, ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു തുടങ്ങിയവര്‍ കലോത്സവത്തിന് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക