Image

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ഛാട്ടാ രാജന്‍ പിന്നില്‍

Published on 27 June, 2011
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ഛാട്ടാ രാജന്‍ പിന്നില്‍
മുംബൈ: മാധ്യമപ്രവര്‍ത്തകനായ ജ്യോതിര്‍മയി ഡേയുടെ കൊലപാതകത്തിന്‌ പിന്നില്‍ അധോലോക നായകന്‍ ഛോട്ടാ രാജനാണെന്ന്‌ മുംബൈ പോലീസ്‌ വ്യക്തമാക്കി. ഇയാളുടെ സംഘത്തിലുള്ള സതീഷ്‌ കാല്യയാണ്‌ ജ്യോതിര്‍മയിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയത്‌. ജെ.ഡേ കൊല്ലപ്പെട്ട ദിവസം ഛോട്ടാ രാജന്‍ സതീഷ്‌ കാല്യയെ ഫോണില്‍ വിളിച്ചിരുന്നുവെന്നും ഒരു ഒരു ജോലി ചെയ്യാനുണ്‌ടെന്നും അതിനുള്ള പണവും ആയുധങ്ങളും നല്‍കാമെന്നും അറിയിച്ചിരുന്നതായി പോലീസ്‌ പറഞ്ഞു. ജെ.ഡേയുടെ വധവുമായി ബന്ധപ്പെട്ട്‌ ഏഴു പ്രതികളെ പോലീസ്‌ ഇന്ന്‌ അറസ്റ്റു ചെയ്‌തു. മിഡ്‌ ഡേ പത്രത്തില്‍ അധോലോക വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതിന്റെ പകയാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്ന്‌ പോലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക