Image

പ്രണവിന്റെ `ആദി' ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ എത്തി

Published on 05 November, 2017
 പ്രണവിന്റെ `ആദി' ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ എത്തി

മോഹന്‍ലാലിന്റെ മകന്‍പ്രണവ്‌ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം `ആദി'യുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ എത്തി. Some Lies Can Be Deadly എന്ന ടാഗ്‌ ലൈനുമായാണ്‌ പോസറ്റര്‍ എത്തിയിരിക്കുന്നത്‌. 

ജീത്തു ജോസഫ്‌ സംവി#ാനം ചെയ്യുന്ന ഒമ്പതാമത്തെ ചിത്രമാണിത്‌. ചിത്രത്തില്‍ മൂന്നു നായികമാരാണുള്ളത്‌. അനുശ്രീ, ലെന, അദിതി രവി എന്നിവരാണ്‌ നായികമാരായി എത്തുന്നത്‌. എന്നാല്‍ ഇവര്‍ പ്രണവിന്റെ നായികമാരല്ല. ചിത്രത്തില്‍ പ്രണവ്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരു തന്നെയാണ്‌ ചിത്രത്തിനും നല്‍കിയിരിക്കുന്നത്‌. 

സിദ്ദിഖ്‌ ഈ ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷറഫുദ്ദീന്‍, നോബി എന്നിവരും ചിത്രത്തിലുണ്ട്‌. സതീഷ്‌ കുറുപ്പാണ്‌ ഛായാഗ്രഹണം. പ്രണവ്‌ സിനിമയിലേക്കു വരുന്നു എന്ന സൂചനകള്‍ കിട്ടിയ കാലം മുതല്‍ മലയാള പ്രേക്ഷകര്‍ ഒന്നടങ്കം ആരുടെ ചിത്രത്തിലൂടെയാകും പ്രണവ്‌ സിനിമയിലെത്തുക എന്ന ആകാംക്ഷയിലായിരുന്നു. 

മോഹന്‍ലാലിന്റെ കരിയറില്‍ സമീപകാലത്ത്‌ ഏറ്റവും വലിയ ഹിറ്റ്‌ നല്‍കിയ ദൃശ്യം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ്‌ തന്നെ മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്‌ അരങ്ങേറ്റ ചിത്രം ഒരുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്‌.





































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക