Image

വിനോദ് ഗോപിനാഥ് (51) മിഷിഗണില്‍ നിര്യാതനായി

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 05 November, 2017
വിനോദ് ഗോപിനാഥ് (51) മിഷിഗണില്‍ നിര്യാതനായി
ഡിട്രോയിറ്റ്: കോട്ടയം ഈരാറ്റുപേട്ട ഇളപ്പുങ്കല്‍ മല്ലിക സദനത്തില്‍ പരേതരായ കെ. ജി. ഗോപിനാഥന്‍ നായരുടെയും ജി. ജി. മല്ലിക അമ്മയുടെയും മകനായ വിനോദ് ഗോപിനാഥ് (51) മിഷിഗണില്‍ 11/04/2017 ശനിയാഴ്ച്ച രാത്രി നിര്യാതനായി. മിഷിഗണിലെ ജനറല്‍ മോട്ടേഴ്‌സ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു പരേതന്‍.
മാവേലിക്കര പെരിങ്ങലിപ്പുറം പ്രണവത്തില്‍ ആഷ വിനോദ് ആണ് ഭാര്യ. മക്കള്‍: വരുണ്‍ ഗോപിനാഥ്, അവനി ഗോപിനാഥ്.
മിഷിഗണ്‍ ഫാര്‍മിംഗ്ടണില്‍ മിക്ക് കേബ് ഫ്യൂണറല്‍ ഹോമില്‍
(31950 12 mile Rd Farmington hills, MI 48334) വച്ച് നവംബര്‍ 8, 2017 ബുധനാഴ്ച്ചയാണ് വേക്ക് സര്‍വ്വീസ് ഒരുക്കിയിരിക്കുന്നത്.
സംസ്‌ക്കാര ചടങ്ങുകള്‍ ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 3 വരെ ആയിരിക്കും. ബന്ധുമിത്രാദികള്‍ ഇതൊരറിപ്പായി കരുതണമെന്ന് സന്താപ്ത കുടുംബാംഗങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക