Image

പി.വൈ.സി.ഡി കോണ്‍ഫറന്‍സിന് അനുഗ്രഹ സമാപ്തി

ബിനോയി ശാമുവേല്‍ ആര്യപ്പള്ളില്‍ Published on 05 November, 2017
പി.വൈ.സി.ഡി കോണ്‍ഫറന്‍സിന് അനുഗ്രഹ സമാപ്തി
ഡാളസ്: ഡാളസിലുള്ള പെന്തക്കോസ്തുസഭകളുടെ പൊതുയുവജന കൂട്ടായ്മയായ പി.വൈ.സി.ഡിയുടെ 36-ാമത് കോണ്‍ഫറന്‍സ് സമാപിച്ചു. 2017 ഒക്ടോബര്‍ 27 മുതല്‍ 29 വരെ നടന്ന കോണ്‍ഫറന്‍സ് വിശ്വാസികളുടെ പങ്കാളിതംകൊണ്ട് ശ്രദ്ധേയമായി. വെള്ളി, ശനി ദിവസങ്ങളില്‍ മെട്രോ ചര്‍ച്ച് ഓഫ് ഗോഡില്‍ കോണ്‍ഫറന്‍സും, എല്‍സ്മാന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംയുക്ത സഭായോഗവും നടന്നു.

പാസ്റ്റര്‍ ജോഷ്വ ജോണ്‍സ് മുഖ്യ പ്രസംഗകനായിരുന്നു. പാസ്റ്റേഴ്‌സ് റെനി ചെറിയാന്‍, ജസ്റ്റിന്‍ സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. പാസ്റ്റര്‍മാരായ ലിന്‍സണ്‍ ഏബ്രഹാം, പ്രകാഷ് മാത്യു, തോമസ് മുല്ലക്കല്‍ തുടങ്ങിയവര്‍ വിവിധ മീറ്റിംഗുകളില്‍ അദ്ധ്യക്ഷം വഹിച്ചു.

പാസ്റ്റര്‍ സതീഷ് കുമാര്‍ കര്‍ത്തൃമേശ ശുശ്രൂഷക്ക് നേതൃത്വം നല്‍കി. സിറ്റിയിലെ വിവിധ സഭകളില്‍ നിന്നുള്ള ക്വയര്‍ സംഗീത ശുശ്രൂഷ നിര്‍വഹിച്ചു. പി.വൈ.സി.ഡി അംഗത്വം ഉള്ള 30 സഭകളില്‍ നിന്നുള്ള 10 വര്‍ഷംശുശ്രൂഷ നിര്‍വഹിച്ച സീനിയര്‍ പാസ്റ്റേഴ്‌സിനെ ഫലകം നല്‍കി സമ്മേളനത്തില്‍ ആദരിച്ചു. പി.വൈ.സി.ഡിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജു തോമസ് പ്രസിഡന്റ്, ഷോണി തോമസ് കോര്‍ഡിനേറ്റര്‍, അലന്‍ മാത്യു ട്രഷര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ചുക്കാന്‍ പിടിക്കുന്നു.
പി.വൈ.സി.ഡി കോണ്‍ഫറന്‍സിന് അനുഗ്രഹ സമാപ്തിപി.വൈ.സി.ഡി കോണ്‍ഫറന്‍സിന് അനുഗ്രഹ സമാപ്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക