Image

മോഡിയുടെ ഏകാധിപത്യ നടപടികള്‍ക്കെതിരെ അഡ്വാനി പക്ഷം

Published on 05 November, 2017
മോഡിയുടെ  ഏകാധിപത്യ നടപടികള്‍ക്കെതിരെ  അഡ്വാനി പക്ഷം


പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്‌ ഷായുടെയും ഏകാധിപത്യ നടപടികള്‍ക്കെതിരെ തുറന്നടിച്ച്‌ മുന്‍ സിനിമാ നടനും അദ്വാനി പക്ഷത്തെ പ്രമുഖനുമായ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തി. പേരെടുത്തു പറയാതെയാണ്‌ മോഡിയുടെയും ഷായുടേയും അമിതാധികാര പ്രയോഗം ഇല്ലാതാക്കണമെന്ന്‌ സിന്‍ഹ ആവശ്യപ്പെട്ടത്‌.

 വണ്‍ മാന്‍ ഷോയും ടു മെന്‍ ആര്‍മിയും അവസാനിപ്പിക്കാതെ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊത്തുയരാന്‍ ബി.ജെ.പിക്ക്‌ കഴിയില്ലെന്ന്‌ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തനങ്ങളെയാണ്‌ 'വണ്‍ മാന്‍ ഷോ' എന്ന പ്രയോഗം കൊണ്ട്‌ സിന്‍ഹ ഉദ്ദേശിച്ചത്‌. മോഡിയും ഷായും പാര്‍ട്ടി-സര്‍ക്കാര്‍ സംവിധാനത്തെയാകെ കൈപ്പിടിയിലൊതുക്കിയതിനെയാണ്‌ 'ടു മെന്‍ ആര്‍മി' എന്ന പ്രയോഗം സൂചിപ്പിക്കുന്നത്‌.

എല്‍. കെ അദ്വാനിയടക്കം മുതിര്‍ന്ന നേതാക്കളെ തഴയുന്നതിലുള്ള അമര്‍ഷവും ശത്രുഘ്‌നന്‍ സിന്‍ഹ തുറന്ന്‌ പ്രകടിപ്പിച്ചു. എല്‍. കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും യശ്വന്ത്‌ സിന്‍ഹയും അരുണ്‍ ഷൂരിയുമടക്കം മുതിര്‍ന്ന നേതാക്കള്‍ ചെയ്‌ത തെറ്റെന്താണെന്ന്‌ തനിക്ക്‌ മനസിലാവുന്നില്ല. എന്തുകൊണ്ടാണ്‌ അവരെ അകറ്റിയതെന്നും പാര്‍ശ്വവത്‌കരിച്ചതെന്നും അറിയില്ല. പാര്‍ട്ടി ഒരു കുടുംബം പോലെയാണ്‌. പിഴവുകളെന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കില്‍ തന്നെ അനുരഞ്‌ജനത്തിനുള്ള ശ്രമങ്ങളുണ്ടാവാത്തതെന്താണ്‌? - സിന്‍ഹ ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക