Image

ഗോരഖ്‌പൂര്‍ ആശുപത്രിയില്‍ നാല്‌ ദിവസത്തിനിടെ മരിച്ചത്‌ 58 കുഞ്ഞുങ്ങള്‍

Published on 06 November, 2017
ഗോരഖ്‌പൂര്‍ ആശുപത്രിയില്‍  നാല്‌ ദിവസത്തിനിടെ മരിച്ചത്‌ 58 കുഞ്ഞുങ്ങള്‍


ഗോരഖ്‌പൂര്‍ : കുഞ്ഞുങ്ങളുടെ കൂട്ടമരണമുണ്ടായ ഗോരഖ്‌പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ നിന്നും വീണ്ടും ദുരന്ത വാര്‍ത്ത. നാലുദിവസത്തിനിടെ 58 കുഞ്ഞുങ്ങളാണ്‌ ആശുപത്രിയില്‍ മരിച്ചത്‌. 

ഒരുമാസം പോലും തികയാത്ത 32 കുഞ്ഞുങ്ങളും മരിച്ചവരില്‍ പെടുന്നു. കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പാണ്‌ കണക്കുകള്‍ പുറത്തുവിട്ടത്‌. ഈവര്‍ഷം ഇതുവരെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ജപ്പാന്‍ ജ്വരം (എന്‍സഫലൈറ്റിസ്‌) ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,317 ആണ്‌. 

മരണനിരക്കുകള്‍ കുറഞ്ഞുവെന്ന യോഗി ആദിത്യനാഥിന്റെ പ്രതികരണം തെറ്റാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളുടേയും മസ്‌തിഷ്‌കജ്വരം ബാധിച്ചവരുടേയും വാര്‍ഡുകളിലേക്കുള്ള ഓക്‌സിജന്‍ തീര്‍ന്നതുമൂലം ഓഗസ്റ്റില്‍ 63 കുട്ടികളാണ്‌ ഇവിടെ മാത്രം മരിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക