Image

തോമസ്‌ ചാണ്ടി ഗുരുതര ചട്ടലംഘനം നടത്തി; ആലപ്പുഴ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട്‌ പുറത്ത്‌

Published on 06 November, 2017
തോമസ്‌ ചാണ്ടി ഗുരുതര ചട്ടലംഘനം നടത്തി; ആലപ്പുഴ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട്‌ പുറത്ത്‌


മന്ത്രി തോമസ്‌ ചാണ്ടി ഭൂമി പരിവര്‍ത്തനപ്പെടുത്തിയെന്ന കളക്ടറുടെ അന്തിമറിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ പുറത്തായി. 2003 നുശേഷം റിസോര്‍ട്ട്‌ ഭൂമിയുടെ രൂപത്തില്‍ മാറ്റം വന്നു. 

നിലം നികത്തി മറ്റൊരാളുടെ പേരിലാണെങ്കിലും കമ്പനിയുടെ നിയന്ത്രണത്തില്‍ അനുമതി വാങ്ങാതെ പാര്‍ക്കിങ്‌ ഗ്രൗണ്ട്‌ നിര്‍മിച്ചു തുടങ്ങിയ കാര്യങ്ങളാണ്‌ കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്‌.

 നെല്‍വയല്‍ തണ്ണീര്‍തട നിയമം അട്ടിമറിച്ചാണ്‌ മന്ത്രിയുടെ കയ്യേറ്റമെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു.
ലേക്‌ പാലസ്‌ വിഷയം സംബന്ധിച്ചാണ്‌ കളക്ടറുടെ റിപ്പോര്‍ട്ട്‌.

 വലിയകുളം മുതല്‍ സീറോ ജെട്ടി വരെയുള്ള റോഡ്‌ നിര്‍മ്മാണം. പാര്‍ക്കിംഗ്‌, ബണ്ടിന്റെ വീതി കൂട്ടല്‍ എന്നിവയാണ്‌ കളക്ടര്‍ അന്വേഷിച്ചത്‌. റവന്യു രേഖകളും ഉപഗ്രഹ ചിത്രങ്ങളും ആസ്‌പദമാക്കിയാണ്‌ അന്വേഷണം പൂര്‍ത്തിയാക്കിയത്‌.

പാര്‍ക്കിംഗ്‌ സ്ഥലം മന്ത്രിയുടെ സഹോദരി ലീലമ്മ ജോസിന്റെ പേരിലാണ്‌. ഈ സ്ഥലം വര്‍ഷങ്ങളായി വാട്ടര്‍വേള്‍ഡ്‌ ടൂറിസം കമ്പനിയുടെ കൈവശമാണ്‌. 2007 മുതലാണ്‌ ഇത്‌ കമ്പനിയുടെ കൈവശമെത്തിയത്‌. ഭൂമി നികത്തിയത്‌ വാട്ടര്‍വേള്‍ഡ്‌ ടൂറിസം കമ്പനിയാണെന്ന്‌ പരോക്ഷമായാണ്‌ കളക്ടറുടെ പരാമര്‍ശം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക