Image

വില്ലന്റെ സംവിധായകന്‍ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ക്‌ളാസിക്‌ എന്നു പറയുമായിരുന്നു: ബി.ഉണ്ണിക്കൃഷ്‌ണന്‍

Published on 06 November, 2017
വില്ലന്റെ സംവിധായകന്‍ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ക്‌ളാസിക്‌  എന്നു പറയുമായിരുന്നു: ബി.ഉണ്ണിക്കൃഷ്‌ണന്‍


വില്ലന്റെ സംവിധായകന്‍ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ക്‌ളാസിക്‌ ആണെന്നു പലരും പറയുമായിരുന്നു എന്ന്‌ ഉണ്ണിക്കൃഷ്‌ണന്‍ സംവിധായകനും ഫെഫ്‌ക ജനറല്‍ സെക്രട്ടറിയുമായ ബി.ഉണ്ണിക്കൃഷ്‌ണന്‍. തന്റെ പുതിയ ചിത്രമായ വില്ലന്റെ പ്രചരണാര്‍ത്ഥം ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ ഉണ്ണിക്കൃഷ്‌ണന്‍ ഇതു പറഞ്ഞത്‌.

മലയാളത്തില്‍ സമീപകാലത്തുണ്ടായ സിനിമാനിരൂപണ രീതി പരിതാപകരമാണെന്നും ഉണ്ണിക്കൃഷ്‌ണന്‍ പറഞ്ഞു. മലയാള സിനിമയില്‍ ആരാധകര്‍ തമ്മില്‍ യുദ്ധാന്തരീക്ഷമാണെന്നും സൂപ്പര്‍ താരങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും മലയാള സിനിമാ ലോകത്തെ പിടികൂടിയിരിക്കുന്ന മാറാരോഗമാണ്‌ ഇപ്പോഴത്തെ കലക്ഷന്‍ വച്ചുള്ള മത്സരം. ഞാനോ നീയോ എന്ന മട്ടിലാണ്‌ സിനിമയില്‍ കാര്യങ്ങളുടെ പോക്ക്‌. അതിനെ പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല. വില്ലന്റെ കളക്ഷന്‍ എന്തുമാകട്ടെ, അതു ഞാന്‍ വില്ലന്റെ ഔദ്യോഗിക പേജില്‍ ഇട്ടിട്ടുണ്ട്‌. 

ഒരടിസ്ഥാനവുമില്ലാതെ അതവിടെ കൊടുക്കേണ്ട കാര്യമില്ല. നിര്‍മാതാവിന്റെയോ എന്റെയോ പേജില്‍ കളക്ഷന്‍ റിപ്പോര്‍ട്ട്‌ കൊടുക്കണം എന്നു പലരും ആവശ്യപ്പെട്ടെങ്കിലും ഞാന്‍ അത്‌ ചെയ്‌തില്ല. എന്റെ സിനിമ മറ്റൊരാളുടെ സിനിമയേക്കാള്‍ ഇത്ര കോടി കളക്‌ട്‌ ചെയ്‌തു എന്നു പറഞ്ഞ്‌ ആരേയും സന്തോഷിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. ഉത്തരവാദിത്തപ്പെട്ട സംഘടനാ പ്രതിനിധിയെന്ന നിലയില്‍ ഈ അഴുക്കിനൊപ്പം നില്‍ക്കില്ല.

ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ സിനിമയുടെ സംവിധായകന്‍ എന്ന പൂമാല കിട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നല്ല സിനിമയുടെ അളവു കോല്‍ ഇതല്ല എന്ന്‌ മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും ദിലീപും ആരാധകരോട്‌ പറയണം. നിര്‍മ്മാതാവ്‌ റോക്‌സിന്‍ വെഹ്‌കിടേഷ്‌ സന്തോഷവാനാണ്‌. കൂടാതെ സിനിമയുടെ ഡിസ്‌ട്രിബ്യൂഷന്‍ പാര്‍ട്ട്‌ണറും ഞാനാണ്‌. 

ഒരു മിനിമം ഗ്യാരണ്ടി തനിക്കു വേണമന്ന്‌ നിര്‍മ്മാതാവ്‌ പറഞ്ഞിരുന്നു. ലാഭം വന്നാലും നഷ്‌ടം വന്നാലും കേരള വിപണിയില്‍ നിന്നും ഇത്ര രൂപ നേടാന്‍ കഴിയുന്ന ആളെ വേണം വിതരണത്തിനായി ഏല്‍പ്പിക്കാന്‍ എന്നും പറഞ്ഞു. അതിനാല്‍ ഞാന്‍ തന്നെ അദ്ദേഹത്തിനുള്ള പണം കൊടുത്ത്‌ ഫിനാന്‍ഷ്യല്‍ റിസ്‌ക്‌ ഏറ്റെടുക്കുകയായിരുന്നു. അത്‌ ആ സിനിമയോടുള്ള വിശ്വാസം കൊണ്ടായിരുന്നു. നഷ്‌ടം വരില്ലെന്ന്‌ എനിക്കുറപ്പായിരുന്നു. വില്ലന്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്ന്‌ പലരും പറഞ്ഞു. പുലിമുരുകനേ പോലെ ഒരു ചിത്രവും പ്രതീക്ഷിച്ചു പോയ ഫാന്‍സുകാരാണ്‌ അമിത പ്രതീക്ഷ വച്ചു പുലര്‍ത്തിയത്‌.








Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക