Image

അമൃതയുമായുള്ള ബന്ധം തകര്‍ന്നത് മാനസികമായി തളര്‍ത്തി ; ബാല

Published on 06 November, 2017
അമൃതയുമായുള്ള ബന്ധം തകര്‍ന്നത് മാനസികമായി തളര്‍ത്തി ; ബാല
ഗായിക അമൃത സുരേഷും നടന്‍ ബാലയും വിവാഹ മോചനത്തിലേക്ക് നീങ്ങുകയാണ്. എന്നാല്‍ ഈ ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയത് തന്നെ ഏറെ മാനസികമായി തളര്‍ത്തിയെന്ന് ബാല ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ഈ ദുര്‍ഘടമായ സമയത്തെ തരണം ചെയ്യാന്‍ തന്നെ സഹായിച്ചവരില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കളായ സുധീര്‍ കരമനയും തമിഴ് താരം അജിതുമുണ്ട്. ഇരുവരും തനിക്ക് സഹോദരന്‍മാരെ പോലെയാണ്. തന്റെ വിഷമങ്ങളെല്ലാം കേട്ട സുധീറിന്റെ നിര്‍ദേശ പ്രകാരമാണ് വ്യായാമം പുനരാരംഭിച്ചതെന്നും ശരീര ഭാരം കുറച്ചതെന്നും ബാല വെളിപ്പെടുത്തുന്നു. അജിത് വീടിനടുത്ത് തന്നെ തനിക്കും താമസ സൗകര്യമൊരുക്കി കൗണ്‍സിലിംഗിനുള്ള അവസരമെല്ലാമുണ്ടാക്കി. സിനിമയില്‍ വീണ്ടും സജീവമാകാനും അജിത് തനിക്ക് പ്രോല്‍സാഹനം നല്‍കിയെന്ന് ബാല കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക