Image

വ്യത്യസ്തമായ റെക്കോഡ് സ്വന്തമാക്കാന്‍ മമ്മൂട്ടി

Published on 06 November, 2017
വ്യത്യസ്തമായ റെക്കോഡ് സ്വന്തമാക്കാന്‍ മമ്മൂട്ടി
മറ്റാര്‍ക്കും സ്വന്തമാക്കാന്‍ കഴിയാത്ത ഒരു റെക്കാഡ് സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. കേരളത്തിലെ ആദ്യ ലേഡീസ് ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡാണ് മമ്മൂട്ടിക്ക് സ്വന്തമാകാന്‍ പോകുന്നത്.

അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍ പീസ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ലേഡീസ് ഫാന്‍ ഷോ സംഘടിപ്പിക്കുന്നത്. ഇതോടെ കേരളത്തിലെ ആദ്യ ലേഡീസ് ഫാന്‍സ് ഷോ എന്ന റെക്കാര്‍ഡ് മെഗാസ്റ്റാറിന്റെ പേരിലാവുകയും ചെയ്യും. ചെങ്ങന്നൂരിലാണ് ലേഡീസ് ഫാന്‍സ് ഷോ സംഘടിപ്പിച്ചിട്ടുള്ളത്.

പുലിമുരുകന്‍ എന്ന ചിത്രത്തിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ് വടകരയാണ് പതിനഞ്ച് കോടിയുടെ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. തെന്നിന്ത്യയിലെ അഞ്ച് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍ ഒരുക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. സ്റ്റണ്ട് സില്‍വ, കനല്‍ക്കണ്ണന്‍, സിരുത്തൈ ഗണേഷ്, ജോളി മാസ്റ്റര്‍, മാഫിയാ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന സംവിധായകര്‍.

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദന്‍, ദിവ്യദര്‍ശന്‍, മക്ബൂല്‍ സല്‍മാന്‍, കൈലാഷ്, വരലക്ഷമി ശരത്കുമാര്‍, പൂനം ബവ്ജ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക