Image

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പ്രഥമ ബൈബിള്‍ കലോത്സവത്തില്‍ ബ്രിസ്‌റ്റോള്‍ റീജണ്‍ ചാന്പ്യന്മാര്‍

Published on 06 November, 2017
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പ്രഥമ ബൈബിള്‍ കലോത്സവത്തില്‍ ബ്രിസ്‌റ്റോള്‍ റീജണ്‍ ചാന്പ്യന്മാര്‍
ബ്രിസ്‌റ്റോള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവത്തില്‍ ബ്രിസ്‌റ്റോള്‍ റീജണ്‍ ചാന്പ്യന്മാരായി. ബ്രിസ്‌റ്റോളിലെ ഗ്രീന്‍ വേ സെന്ററില്‍ നടന്ന മത്സരത്തില്‍ പ്രസ്റ്റണ്‍, ഗ്ലാസ്‌ഗോ റീജണുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. 

ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ആദ്യ ബൈബിള്‍ കലോത്സവം പ്രാതിനിത്യം കൊണ്ടും സംഘാടക മികവുകൊണ്ടും ഏറെ മികച്ചു നിന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ സാന്നിധ്യത്തില്‍ നടന്ന മത്സരങ്ങള്‍ക്ക് രൂപത ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, മതബോധന ഡയറക്ടര്‍ ഫാ. ജോയി വയലില്‍, രൂപതയിലെ എട്ടു റീജണുകളിലേയും കോഓര്‍ഡിനേറ്റര്‍മാര്‍ ബ്രിസ്‌റ്റോളിലെ കലോത്സവം കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

ഒന്‍പതു വേദികളിലായി നടന്ന മത്സരത്തിന് യാതൊരു പരാതിക്കും ഇട നല്‍കാതെയാണ് കലോത്സവം പരിസമാപ്തി കുറിച്ചത്. ബ്രിസ്‌റ്റോളിലെ സീറോ മലബാര്‍ കൂട്ടായ്മയുടെ ശക്തമായ കൂട്ടായ്മയുടെയും സംഘാടക മികവിന്റെയും പരിണിത ഫലം കൂടിയായിരുന്നു ബൈബിള്‍ കലോത്സവത്തിന്റെ ഉജ്വലമായ വിജയം. 

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക