Image

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈത്തിന്റ് ഓണം ഈദ് സംഗമം 10 ന്

Published on 06 November, 2017
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈത്തിന്റ് ഓണം ഈദ് സംഗമം 10 ന്
  
 
കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ ഓണം ഈദ് സംഗമം 'ചിലന്പ് 2017’ നവംബര്‍ 10 ന് (വെള്ളി) രാവിലെ 10 മുതല്‍ സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ (സീനിയര്‍) നടക്കും. 

സംഗമത്തോടനുബന്ധിച്ച് കേരളത്തിലെ നാടന്‍ പാട്ടിന്റെ യുവ തന്പുരാനും കേരളാ സ്‌റ്റോറ്റ് ഫോക്ലോര്‍ അക്കാദമി യുവ പ്രതിഭ പുരസ്‌കാര ജേതാവുകൂടിയായ പി.എസ്. ബാനര്‍ജിയും കനല്‍ പാട്ടുകൂട്ടം’ സംഘവും ഒപ്പം പൊലിക നാടന്‍പാട്ടുകൂട്ടം കുവൈറ്റും അവതരിപ്പിക്കുന്ന നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരവും പരിപാടിയുടെ പ്രത്യേകതകളാണ്. 

ഓണസദ്യക്കൊപ്പം തിരുവാതിര, ചെണ്ടമേളം, ഒപ്പന, മാര്‍ഗംകളി, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായിരിക്കും.

വിവരങ്ങള്‍ക്ക്: 60617882, 99293929, 67068720, 99891450, 60992994.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക