ദുബായ്: യുഎഇ യുടെ 46ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ എംസിസി ദേര നയിഫ് പോലീസ് സ്റ്റേഷന് പരിസരത്ത് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. ലഫ്റ്റനന്റ് അബ്ദുള്ള അഹമ്മദ് മക്കി ക്യാന്പ് ഉദ്ഘാടനം ചെയ്തു. ഇതോടെ ദുബായ് കെ എംസിസിയുടെ ഒരു മാസം നീണ്ടു നില്കുന്ന വിവിധ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഡിസംബര്‍ എട്ടിന് എന്‍ഐ മോഡല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനത്തോടുകൂടി പരിപാടികള്‍ക്ക് സമാപ്തിയാകും.
മെഡിക്കല്‍ വിഭാഗം ചെയര്മാന് ആര്. ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ലഫ്റ്റനന്റ് ഹുസൈന് കബാര്‍, അഡ്വ:സാജിദ് അബൂബക്കര്‍, കണ്‍വീനര്‍ സി.എച്ച് നൂറുദ്ദീന്‍, ഡോ. ഇസ്മയില്‍ എന്നിവര്‍ പ്രസംഗിച്ചു. എം.എ. മുഹമ്മദ് കുഞ്ഞി, ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂര്‍, എന്‍.കെ. ഇബ്രാഹിം, റയീസ് തലശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍