Image

അതിഞ്ഞാല്‍ മഹല്ല് സംഗമം ശ്രദ്ധേയമായി

Published on 06 November, 2017
അതിഞ്ഞാല്‍ മഹല്ല് സംഗമം ശ്രദ്ധേയമായി
അബുദാബി ;  കാസര്‍ഗോഡ് അതിഞ്ഞാല്‍ മഹല്ലിലെ സാമൂ ഹിക  സാംസ്‌കാരിക  ജീവകാരുണ്യ രംഗ ങ്ങളില്‍ സ്തുത്യ ര്‍ഹമായ പ്രവര്‍ ത്തനങ്ങള്‍  കാഴ്ച വെക്കുന്ന പ്രവാസി കൂട്ടായ്മ യുടെ അബു ദാബി ഘടക ത്തിന്റെ മൂന്നാം വാര്‍ഷിക ആഘോഷം കേരളാ സോഷ്യല്‍ സെന്റ റില്‍ നടന്നു. 

ചെയര്‍മാന്‍ അഷ്‌റഫ് ബച്ചന്‍ അധ്യക്ഷത വഹിച്ചു.  യു. അബ്ദുല്ലാ ഫാറൂഖി പരിപാടി കളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാട്ടില്‍ നിന്നും എത്തിയ അജാനൂര്‍  ഗ്രാമ പഞ്ചായത്ത്  അംഗ ങ്ങളായ പി. അബ്ദുല്‍ കരീം, ഹമീദ് ചേരക്കാടത്ത് എന്നിവരും  ഇന്ത്യന്‍ ഇസ് ലാമിക് സെന്റര്‍ ജീവ കാരുണ്യ വിഭാഗം സെക്രട്ടറി എം. എം. നാസര്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍  മുഖ്യാതിഥികള്‍ ആയി സംബന്ധിച്ചു.

അതിഞ്ഞാലിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ ത്തക രായ മുഹമ്മദ്കുഞ്ഞി മട്ടന്‍, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ എന്നിവര്‍ക്ക് മികച്ച സേവനത്തിനുള്ള പുരസ്‌കാരവും, കായിക രംഗത്തെ മികവിന് അരയാല്‍ ബ്രദേഴ്‌സ്, ജീവ കാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹാദിയ അതിഞ്ഞാല്‍, സ്‌നേഹനിധി എന്നീ കൂട്ടായ്മ കളെയും ആദരിച്ചു. 

അബ്ദുറഹിമാന്‍ മണ്ട്യന്‍, സി. കെ. അബ്ദുല്ല ഹാജി, ബെസ്‌റ്റോ കുഞ്ഞഹമ്മദ്, എം. ഹമീദ് ഹാജി എന്നി വരും അതിഞ്ഞാല്‍ മഹല്ല് കുവൈറ്റിലെ പ്രതി നിധികളായ യൂസുഫ് കൊത്തി ക്കാല്‍, ബദറു ദ്ധീന്‍, ശിഹാബ് ഫാരിസ്, കുഞ്ഞഹമ്മദ്, ഹമീദ് മണ്ട്യന്‍,  പി. എം. യൂനുസ് എന്നിവ രും ആശംസകള്‍ നേര്‍ന്നു.
കണ്‍വീനര്‍ പി. എം. ഫാറൂഖ് സ്വാഗതവും ഖാലിദ് അറബി ക്കാടത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മുഹമ്മദ് കുഞ്ഞി കല്ലായി യുടെ നേതൃത്വത്തില്‍ വിവിധ കലാ പരിപാടി കളും രിഫായി ദഫ്മുട്ട്, കോല്‍ക്കളി അടക്കം വിവിധ നാടന്‍  മാപ്പിള കലാ രൂപങ്ങളും അവതരി പ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക