Image

ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനായില്‍ കുട്ടികള്‍ക്കു സെമിനാര്‍ നടത്തി

സാബു തടിപ്പുഴ Published on 06 November, 2017
ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനായില്‍ കുട്ടികള്‍ക്കു സെമിനാര്‍ നടത്തി
സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനക്ക് ശേഷം വേദപാഠം പഠിക്കുന്ന കുട്ടികള്‍ക്ക് സെമിനാര്‍ നടത്തി . മുതിര്‍ന്ന കുട്ടികള്‍ക്കു 'ബുള്ളിയിങ്/ പോസിറ്റീവ് ആറ്റിട്യൂഡ് (bullying and positive attitude ) എന്ന വിഷയത്തെകുറിച്ചു ഐ .ടി വിദഗ്ധരായ ശ്രീ സിംജോ & ട്രേസി എടപ്പാറ ദമ്പതികള്‍ ക്ലാസ് നയിച്ചു . കുട്ടികള്‍ അഭിമുഖികരിക്കുന്ന പലതരത്തിലുള്ള പ്രശനങ്ങളിലൊന്നായ ബുള്ളിയിങ്ങ്‌നെ എങ്ങനെ പ്രതിരോധിക്കാം ,എങ്ങനെ ആത്മവിശ്വാസം ആര്‍ജിച്ചെടുക്കാം എന്നതിനെ ഫലപ്രദമായി കുട്ടികളുടെ മുന്‍പില്‍ അവതരിപ്പിച്ചു .

കുട്ടികളുടെ കൗതുകകരമായ പല ചോദ്യങ്ങള്‍ക്കും അവതാരകര്‍ കൃത്യമായ മറുപടിയും നല്‍കി . വേദപാഠം പഠിക്കുന്ന കൊച്ചുകുട്ടികള്‍ക്ക് സ്വപ്ന സാബു തടിപ്പുഴ ക്ലാസ് നയിച്ചു . വേദപാഠത്തോടൊപ്പം കുട്ടികളുടെ വളര്‍ച്ചയെ ലഷ്യമിട്ടു ബോധവത്കരണ പരിപാടികള്‍ നടത്താന്‍ നിയോഗിച്ചിരിക്കുന്നു കോര്‍ഡിനേറ്റേഴ്‌സ് ആയ സാബു തടിപ്പുഴ,മെര്‍ലിന്‍ സഞ്ചു പുത്തന്‍പുരയില്‍, പ്രിസിപ്പാള്‍ ലിസി വട്ടക്കളം ,വൈസ് പ്രിന്‍സിപ്പാള്‍ അനി നെടുംതുരുത്തി ,PTA സൈഫി ഒരപ്പാങ്കല്‍ ,പ്രിറ്റി സാഞ്ചോയ് കുഴിപറമ്പില്‍ തുടങ്ങിയവര്‍ പരിപാടികക്ക് നേതൃത്വം നല്‍കി .
ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനായില്‍ കുട്ടികള്‍ക്കു സെമിനാര്‍ നടത്തി ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനായില്‍ കുട്ടികള്‍ക്കു സെമിനാര്‍ നടത്തി ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനായില്‍ കുട്ടികള്‍ക്കു സെമിനാര്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക