Image

മോദി-കരുണാനിധി കൂടിക്കാഴ്‌ചയ്‌ക്കു പിന്നാലെ ബി.ജെ.പിയ്‌ക്കെതിരെ ഡി.എം.കെ

Published on 07 November, 2017
 മോദി-കരുണാനിധി കൂടിക്കാഴ്‌ചയ്‌ക്കു പിന്നാലെ ബി.ജെ.പിയ്‌ക്കെതിരെ  ഡി.എം.കെ


ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡി.എം.കെ പ്രസിഡന്റ്‌ എം. കരുണാനിധിയും തമ്മിലുള്ള കൂടിക്കാഴ്‌ചയ്‌ക്കു പിന്നാലെ നോട്ടുനിരോധനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡി.എം.കെ. നോട്ടുനിരോധിച്ച നവംബര്‍ എട്ട്‌ കരിദിനമായി ആചരിക്കുമെന്ന്‌ ഡി.എം.കെ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

'കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ നയത്തെ അപലപിച്ചുകൊണ്ട്‌ എല്ലാ ഡി.എം.കെ പ്രവര്‍ത്തകരും കറുത്ത വസ്‌ത്രം അണിഞ്ഞ്‌ ജില്ലാ സെക്രട്ടറിമാര്‍ നയിക്കുന്ന പ്രതിഷേധങ്ങളില്‍ അണിനിരക്കും. നവംബര്‍ എട്ടിന്‌ അതത്‌ ജില്ലാ ഹെഡ്‌ക്വാട്ടേഴ്‌സിലാണ്‌ പ്രതിഷേധം സംഘടിപ്പിക്കുക' ഡി.എം.കെ പ്രസ്‌താവനയില്‍ പറയുന്നു.

കനത്ത മഴയും വെള്ളപ്പൊക്കവും ബാധിച്ച എട്ട്‌ ജില്ലകളെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഡി.എം.കെ ഒഴിവാക്കിയിട്ടുണ്ട്‌. പ്രവര്‍ത്തകര്‍ക്ക്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണിത്‌.


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരുണാനിധിയെ സന്ദര്‍ശിച്ചതിനു പിന്നാലെ ഡി.എം.കെ നടത്തിയ ഈ പ്രഖ്യാപനം തങ്ങള്‍ ബി.ജെ.പിക്കൊപ്പമില്ല എന്നതിന്റെ ശക്തമായ സൂചനയായാണ്‌ വിലയിരുത്തപ്പെടുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക