Image

രാഷ്ട്രീയത്തിലേക്ക്‌ ഉടനെയില്ലെന്ന്‌ കമല്‍ഹാസന്‍

Published on 07 November, 2017
 രാഷ്ട്രീയത്തിലേക്ക്‌  ഉടനെയില്ലെന്ന്‌  കമല്‍ഹാസന്‍

രാഷ്ട്രീയത്തിലേക്ക്‌  ഉടനെയില്ലെന്ന്‌ വ്യക്തമാക്കി കമല്‍ഹാസന്‍. ജന്മദിനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി കമല്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചാണ്‌ കമല്‍ ഉടനെ രാഷ്ട്രീയത്തിലേക്കില്ലെന്ന്‌ അറിയിച്ചത്‌. തമിഴ്‌നാട്ടിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്ന സാഹര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം തന്റെ പിറന്നാള്‍ദിനത്തില്‍ ഉണ്ടാകുമെന്ന്‌ കമല്‍ഹാസന്റെ വക്താവ്‌ അറിയിച്ചിരുന്നു.

അതേ സമയം, ജനങ്ങളോട്‌ നേരിട്ട്‌ സംവദിക്കാന്‍ കമല്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. 'മയ്യം വിസില്‍' എന്ന പേരിലിറങ്ങുന്ന ആപ്ലിക്കേഷന്‍ ജനുവരിയോടെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും. പരമാവധി ആളുകളിലേക്ക്‌ ഇടപഴകാനാണ്‌ 'മയ്യം വിസില്‍' ആപ്പിലൂടെ ഉദ്ദേശിക്കുന്നതെന്ന്‌ കമല്‍ പറഞ്ഞു. എവിടെ നടക്കുന്ന കാര്യങ്ങളും ആര്‍ക്കും അറിയിക്കാവുന്ന രീതിയിലാണ്‌ ആപ്പ്‌ ക്രമീകരിച്ചിരിക്കുന്നത്‌.

ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന ചടങ്ങിനോടൊപ്പം രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാഷ്ട്രീയത്തിലേക്ക്‌ കടക്കണമെങ്കില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും നമസിലാക്കാന്‍ സാധിക്കണം. അതിനായി ധാരാളം ചര്‍ച്ചകളും ഇടപഴകലുകളും ആവശ്യമാണ്‌. ഇതിനായി തമിഴ്‌നാടിന്റെ എല്ലാ കോണുകളിലേക്കും യാത്ര നടത്താനും ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടുമനസിലാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും കമല്‍ അറിയിച്ചു. 

അധികം വൈകാതെ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ധൃതിപ്പെട്ട്‌ പ്രഖ്യാപനത്തിന്‌ മുതിരുന്നില്ല. സമൂഹത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കിയതിനുശേഷമാകാം രാഷ്ട്രീയത്തിലേക്ക്‌ എന്ന തീരുമാനത്തിലാണ്‌ കമല്‍ഹാസന്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക