Image

മതിയായ യോഗ്യത ഇല്ലെന്ന പരാതിയില്‍ എംജി സര്‍വ്വകലാശാല വി സി ഡോ. ബാബു സെബാസ്റ്റ്യനോട്‌ വിശദീകരണം തേടി

Published on 07 November, 2017
മതിയായ യോഗ്യത ഇല്ലെന്ന പരാതിയില്‍ എംജി സര്‍വ്വകലാശാല വി സി ഡോ. ബാബു സെബാസ്റ്റ്യനോട്‌ വിശദീകരണം തേടി


എംജി സര്‍വകലാശാല വൈസ്‌ ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യനോട്‌ ഹൈക്കോടതി വിശദീകരണം തേടി. വിസി ആയിരിക്കാന്‍ മതിയായ യോഗ്യത ഇല്ലെന്ന്‌ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതി നടപടി. 

ബാബു സെബാസ്റ്റ്യന്‍ മൂന്നാഴ്‌ചയ്‌ക്കകം വിശദീകരണം നല്‍കണം. സ്വകാര്യ എയ്‌ഡഡ്‌ കോളേജിലെ അസോസിയേറ്റ്‌ പ്രൊഫസര്‍ എന്നതാണ്‌ അദ്ദേഹത്തിന്റെ പ്രവര്‍ത്തി പരിചയമെന്ന്‌ ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഹര്‍ജിയില്‍ എസ്‌ ഇ ഐ ടി യും സര്‍ക്കാരും നിലപാട്‌ അറിയിക്കണം.

ബാബു സെബാസ്റ്റ്യന്‍ മൂന്നാഴ്‌ചയ്‌ക്കകം വിശദീകരണം നല്‍കണമെന്നും ഡിവിഷന്‍ ബഞ്ച്‌ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. എയ്‌ഡഡ്‌ കോളേജിലെ അസോസിയേറ്റ്‌ പ്രൊഫസര്‍ മാത്രമായിരുന്ന ബാബു സെബാസ്റ്റ്യനെ മാനദണ്ഡങ്ങള്‍ മറികടന്നാണ്‌ വിസി ആക്കിയതെന്നു പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചു. മതിയായ യോഗ്യത ഉള്ളവരെ അവഗണിച്ചായിരുന്നു ഇത്‌.

 സ്‌റ്റേറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എഡ്യൂക്കേഷണല്‍ ടെക്‌നോളജിയും സര്‍ക്കാരും നിലപാട്‌ അറിയിക്കണമെന്നും ഡിവിഷന്‍ ബഞ്ച്‌ വ്യക്തമാക്കി. ടി.ആര്‍ പ്രേം കുമാറാണ്‌ ഹര്‍ജിക്കാരന്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക