Image

എജ്യുകേറ്റ് എ കിഡ് പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചു

സാന്‍ഡി പ്രസാദ് Published on 07 November, 2017
എജ്യുകേറ്റ് എ കിഡ് പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചു
ലോസാഞ്ചല്‍സ് കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓം (ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളിസ് ) മിന്‌ടെ ആഭിമുഖ്യത്തില്‍ ലോസാഞ്ചല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റായ 'എജുകെറ്റ് എ കിഡ്' ധന സമാഹരണ ഡിന്നറും, സേവനത്തിന്റെ പന്ത്രണ്ടാം വാര്‍ഷികവും ആഘോഷിച്ചു.

ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് പ്രസിഡന്റ് രമ നായരും എജ്യുകേറ്റ് എ കിഡിന്റെ ദീഘകാല സഹകാരികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയ ചടങ്ങില്‍ 'സ്‌പെല്ലിങ് ബീ' ദേശീയ ചാമ്പ്യനും പരിപാടിയിലെ മുഖ്യാതിഥിയുമായ മലയാളി വിദ്യാര്‍ഥിനി അനന്യ വിനയ് മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ചാപ്യന്‍ഷിപ്പിലേക്കെത്താന്‍ താന്‍ നടത്തിയ ശ്രമങ്ങളെയും തയ്യാറെടുപ്പുകളെയും ചുരുങ്ങിയ വാക്കുകളില്‍ സദസുമായി പങ്കുവെച്ച അനന്യ സദസിലെ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം നല്‍കാന്‍ അവരുമായി സംവദിക്കുകയും ചെയ്തു.

കേരളത്തിലെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ട്രസ്റ്റിന്റെ സഹായമെത്തിക്കാന്‍ കഴിഞ്ഞതായി എജ്യുകേറ്റ് എ കിഡ് ചെയര്‍മാന്‍ സഞ്ജയ് ഇളയാട്ട് അറിയിച്ചു. ട്രസ്റ്റിന്റെ സഹായത്തോടെ പഠനം നടത്തുന്ന ഏതാനും പേരുടെ അനുഭവങ്ങള്‍ പരിപാടിയില്‍ വിഡിയോവഴി പങ്കുവെച്ചു.

ആശംസപ്രസംഗം നടത്തിയ കെ. പി. ഹരി, ഒരു വ്യാഴവട്ടകാലമായി കേരളത്തിലെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കാരായ പ്രൊഫൊഷനല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് സഹായമെത്തിക്കാന്‍ എജുകെറ്റ് എ കിഡ് നടത്തിന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു. സൂസന്‍ ഡാനിയല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട് ട്രസ്റ്റ് സ്ഥാപകന്‍ മാത്യു ഡാനിയല്‍, പോള്‍ കാള്‍റ തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു. അനന്യ വിനയ്, യു എസ് ടി ഗ്ലോബല്‍ ചീഫ് സാജന്‍ പിള്ള, കെ. പി ഹരി, വിജി ആന്റ് വിനോദ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ച ചടങ്ങില്‍ സെക്രട്ടറി വിനോദ് ബാഹുലേയന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. ഓംമിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ രവി വെള്ളത്തിരി നന്ദി അറിയിച്ചു.
എജ്യുകേറ്റ് എ കിഡ് പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചുഎജ്യുകേറ്റ് എ കിഡ് പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക