Image

ഫിലാഡല്‍ഫിയ സീറോ മലബാര്‍ ചര്‍ച്ചില്‍ സെന്റ്‌ തോമസ്‌ ഡേ ജൂലയ്‌ 1,2,3 തിയതികളില്‍

ജോര്‍ജ്‌ നടവയല്‍ Published on 27 June, 2011
ഫിലാഡല്‍ഫിയ സീറോ മലബാര്‍ ചര്‍ച്ചില്‍ സെന്റ്‌ തോമസ്‌ ഡേ ജൂലയ്‌ 1,2,3 തിയതികളില്‍
ഫിലാഡല്‍ഫിയ: ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചില്‍ വിശുദ്ധ തോമാശ്ലീഹാ ദിനാഘോഷങ്ങള്‍ ജൂലയ്‌ 1 വെള്ളിയാഴ്‌ചയും, 2 ശനിയാഴ്‌ചയും, 3 ഞായറാഴ്‌ച്ചയും. 1 ന്‌ ഈശോയുടെ തിരുഹൃദയ തിരുനാള്‍, 2 ന്‌ മാതാവിന്റെ വിമല ഹൃദയത്തിരുനാള്‍, 3 ന്‌ ഭാരത അപ്പസ്‌തോലന്‍ വി തോമാശ്ലീഹായുടെ ദുക്രാന തിരുനാള്‍.?ഇത്തരത്തിലൊരു തിരുനാള്‍ ക്രമം അത്യപൂര്‍വമാണ്‌.

പെരുന്നാള്‍ ആഘോഷ ക്രമം:

ജൂലൈ 1 വെള്ളി: വൈകുന്നേരം 7 മണിക്ക്‌ കൊടിയേറ്റം, ആഘോഷമായ കുര്‍ബാന (റവ. ഫാ. ജോണ്‍ മേലേപ്പുറം വികാരിയച്ചന്‍)

ജൂലൈ 2 ശനിയാഴ്‌ച: വൈകുന്നേരം 4 മണിക്ക്‌ ആഘോഷമായ സമൂഹ ബലി (റവ. ഫാ. മാത്യു മുളങ്ങാശേരി, പ്രസംഗം: റവ. ഫാ. ജോസ്‌ ഐനിക്കല്‍), മാതാവിന്റെ നൊവേന, ജപമാല പ്രദക്ഷിണം, ലദീഞ്ഞ്‌, കലാസന്ധ്യ , ലഘു നാടകം: `കൊഴുത്ത കാളക്കുട്ടി', വിവിധ കലാപരിപാടികള്‍, സ്‌നേഹ വിരുന്ന്‌.

ജൂലൈ 3 ഞായര്‍: രാവിലെ 10 മണിക്ക്‌ ആഘോഷമായ തിരുനാള്‍ സമൂഹ ബലി, (മുഖ്യ കാര്‍മ്മികന്‍, സന്ദേശം: റവ. ഫാ. സന്തോഷ്‌ ജോര്‍ജ്‌), ലദീഞ്ഞ്‌, തിരുനാള്‍ പ്രദക്ഷിണം, സ്‌നേഹ വിരുന്ന്‌. വികാരി ഫാ. ജോണ്‍ മേലേപ്പുറം ആത്മീയ നേതൃത്വം നല്‌കുന്നു. സെന്റ്‌ മേരീസ്‌ വാര്‍ഡിലെ നാല്‌പതു കുടുംബങ്ങളും അതിലെ അംഗങ്ങളുമാണ്‌ പെരുന്നാള്‍ പ്രസുദേന്തിമാര്‍. ജോസ്‌ പാലത്തിങ്കല്‍ പ്രസിഡന്റ്‌, ജോസ്‌ തെക്കൂടന്‍ വൈസ്‌ പ്രസിഡന്റ്‌, ഡെനീസ്‌ മാനാട്ട്‌ സെക്രട്ടറി, സജി സെബാസ്റ്റ്യന്‍ ട്രഷറാര്‍, സ്റ്റാന്‍ലി ഏബ്രാഹം (ആരാധനാക്രമം കോര്‍ഡിനേറ്റര്‍), പ്രശസ്‌ത രംഗപടകലാകാരന്‍ ബാബൂ ചീയേഴത്ത്‌ (അലങ്കാരം), ജോസ്‌ കളപ്പറമ്പത്ത്‌, ജോയി ചെറിയാന്‍ (സ്‌നേഹവിരുന്ന്‌), മനോജ്‌ ലാമണ്ണില്‍ (കലാപരിപാടികള്‍), ജെറി ജോര്‍ജ്‌, ബേബി കളപ്പറമ്പത്ത്‌, ജെറിന്‍ പാലത്തിങ്കല്‍, നിമ്മി ബാബു (കൊയര്‍). ഏബ്രഹാം മുണ്ടയ്‌ക്കല്‍, ജോര്‍ജ്‌ തറക്കുന്നേല്‍, തോമസ്‌ പുളിങ്കാലായില്‍, ടോമി അഗസ്റ്റിന്‍ (കൈക്കാരന്മാര്‍).

അമേരിക്കയിലെ ആദ്യ മലയാള ഇന്റര്‍ നെറ്റ്‌ പോര്‍ട്ടല്‍ ടി വിയായ മലയാളം ടി വിയില്‍ തുടര്‍ച്ചയായും ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ അര മണിക്കൂറും ജൈഹിന്ദ്‌ ടി വിയിലും പെരുന്നാള്‍ ആഘോഷം സമ്പ്രേക്ഷണം ചെയ്യുന്നതാണ്‌.

ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌ അഡ്രസ്സ്‌:?608 വെഷ്‌ റോഡ്‌, ഫിലഡല്‍ഫിയ, പി ഏ, 19115, ഫോണ്‍: 215-464-4008
ഫിലാഡല്‍ഫിയ സീറോ മലബാര്‍ ചര്‍ച്ചില്‍ സെന്റ്‌ തോമസ്‌ ഡേ ജൂലയ്‌ 1,2,3 തിയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക