Image

നഖങ്ങളിലെ നിറഭേദം ഗുരുതര രോഗങ്ങളുടെ തുടക്കം

Published on 10 March, 2012
നഖങ്ങളിലെ നിറഭേദം ഗുരുതര രോഗങ്ങളുടെ തുടക്കം
നഖങ്ങളില്‍ കാണുന്ന നിറവ്യത്യാസം ശരീരത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങളുടെ സൂചനകളാണെന്നു വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. നഖങ്ങള്‍ക്ക്‌ ഒരാളുടെ ആരോഗ്യം സംബന്‌്‌ധിച്ച പൊതുവായ വിവരങ്ങള്‍ നല്‌കാന്‍ കഴിയുമെന്നു ശാസ്‌ത്രം. നഖങ്ങളില്‍ കാണപ്പെടുന്ന വെളുത്ത വരകള്‍, റോസ്‌വര്‍ണത്തിലുളള നിറഭേദങ്ങള്‍, ചുളിവുകള്‍, തടിപ്പ്‌്‌ എന്നിവയെല്ലാം ശരീരത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങളുടെ സൂചനകളാണ്‌. കരള്‍, ശ്വാസകോശം, ഹൃദയം എന്നിവയ്‌ക്കുണ്ടാകുന്ന രോഗങ്ങള്‍ നഖം ശ്രദ്ധിച്ചാല്‍ മനസ്സിലാകും.

കരള്‍ രോഗങ്ങള്‍, വിളര്‍ച്ച, പോഷകാഹാരത്തിന്റെ അപര്യാപ്‌്‌തത എന്നിവയുടെ ലക്ഷണമാണു വിളറിയ നഖം. കറുത്ത അരികുകളോടു കൂടിയ വെളുത്ത നഖം ഹെപ്പറ്റൈറ്റിസ്‌ പോലെയുളള കരള്‍ രോഗങ്ങളുടെ സാധ്യതയെ സൂചിപ്പിക്കുന്നു. മഞ്ഞ നഖമാകട്ടെ ഫംഗല്‍ ബാധയുടെ സൂചനയാണ്‌. തൈറോയ്‌ഡ്‌രോഗങ്ങള്‍ ഉളവരിലും മഞ്ഞനിറമുളള നഖങ്ങള്‍ കാണാറുണ്ട്‌്‌്‌. നീലനിറമുളള നഖങ്ങള്‍ വേണ്ടത്ര അളവില്‍ ഓക്‌്‌സിജന്‍ ലഭ്യമാകാത്ത ശരീരത്തെ സൂചിപ്പിക്കുന്നു.

ശ്വാസകോശത്തിലെ അണുബാധ, ന്യൂമോണിയ തുടങ്ങിയ രോഗാവസ്ഥകളിലും നഖം നീലനിറത്തില്‍ കാണാറുണ്ട്‌. കുത്തുകള്‍ വീണ നഖം സോറിയാസിസിന്റെ സൂചനയാണ്‌. വരണ്ടതും പൊട്ടിയതും വിളളലുകള്‍ വീണതുമായ നഖം തൈറോയ്‌്‌്‌ഡ്‌്‌്‌ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.കറുത്ത വരകളോടു കൂടിയ നഖം മെലനോമയുടെ ലക്ഷണമാകാം.നിരവധി സാഹചര്യങ്ങള്‍ നഖങ്ങളുടെ നിറം മാറ്റത്തിനിടയാക്കും. നഖത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉണ്ടായാല്‍ എത്രയും വേഗം ഡോക്‌ടറെ കാണാന്‍ മടിക്കരുത്‌.
നഖങ്ങളിലെ നിറഭേദം ഗുരുതര രോഗങ്ങളുടെ തുടക്കംനഖങ്ങളിലെ നിറഭേദം ഗുരുതര രോഗങ്ങളുടെ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക