Image

പുല്ലുവഴിയിലെ റാണി മരിയ ഇനി ലോകത്തിന്റെ പുണ്യവതി (മോന്‍സി കൊടുമണ്‍)

മോന്‍സി കൊടുമണ്‍ Published on 07 November, 2017
പുല്ലുവഴിയിലെ റാണി മരിയ ഇനി ലോകത്തിന്റെ പുണ്യവതി (മോന്‍സി കൊടുമണ്‍)
അഞ്ചു കര്‍ദ്ദിനാള്‍മാരും അമ്പതോളം മെത്രാന്‍മാരും അനേകം സിസ്റ്റര്‍മാരും പതിനയ്യായിരത്തോളം വിശ്വാസികളും നിറഞ്ഞുനിന്ന സദസ്സില്‍ സിസ്റ്റര്‍ റാണി മരിയയെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ചു നവംബര്‍ നാലാം തീയതി ഭാരതസഭയിലെ ആദ്യത്തെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി വത്തിക്കാന്‍ സ്ഥാനപതി പ്രഖ്യാപിച്ചപ്പോള്‍ സിസ്റ്റര്‍ റാണി മരിയയുടെ സ്വന്തം ഗ്രാമമായ പുല്ലുവഴിയിലെ വിശ്വാസികള്‍ സന്തോഷ കണ്ണീരണിഞ്ഞു.

1995 -ല്‍ വധിക്കപ്പെട്ട സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കാന്‍ 22 വര്‍ഷമെടുത്തതില്‍ ആദ്യം പരിഭവം രേഖപ്പെടുത്തട്ടെ. ചടങ്ങില്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി, ഇന്‍ഡോര്‍ എം.പി. സുമിത്ര മഹാജന്‍ തുടങ്ങിയ ഉന്നത രാഷ്ട്രീയനേതാക്കളും പങ്കെടുത്തതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തട്ടെ.

ഹൈന്ദവ സഹോദരന്മാരുടെ നിര്‍ലോഭമായ സഹകരണം മൂലമാണ് ഇന്ത്യയില്‍ ക്രിസ്തീയ സഭകള്‍ പുരോഗമിക്കുന്നതെന്ന് ആദ്യം ഞാന്‍ നന്ദിയോടെ സ്മരിക്കട്ടെ. ചിലര്‍ തീവ്രവാദികള്‍ ആകുന്നതില്‍ അവര്‍ക്കുവേണ്ടി നമുക്ക് നിരന്തരം പ്രാര്‍ത്ഥിക്കാം.

ക്ഷമിക്കുക എന്ന ദൗത്യമാണ് ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നത്. സഹോദരനേട് ഏഴല്ല എഴുപതു വട്ടംകൂടി ക്ഷമിക്കേണ്ടതുണ്ട് എന്ന് ക്രിസ്തു ഉപദേശിക്കുമ്പോള്‍- അതു ജീവിതത്തില്‍ പ്രാര്‍ത്തികമാക്കിയത് സിസ്റ്റര്‍ സെല്‍വിയാണ്. സ്വന്തം സഹോദരി സിസ്റ്റര്‍ റാണി മരിയയെ നാല്‍പ്പത്തിയൊന്നാം വയസ്ലില്‍ 54 പ്രാവശ്യം മൂര്‍ച്ഛയേറിയ കത്തികൊണ്ട് കുത്തിക്കൊന്ന കൊലപാതകി സമീന്ദര്‍ സിംഗിനു മാപ്പു കൊടുത്തതു മാത്രമല്ല, ആ ക്രൂരന്റെ കൈയ്യില്‍ രാഖി കെട്ടി അദ്ദേഹത്തെ സ്വന്തം സഹോദരനാക്കുകകൂടി ചെയ്തപ്പോള്‍ ശത്രുവിനെപ്പോലും സ്‌നേഹിക്കണം എന്ന ക്രിസ്തുവിന്റെ ഉപദേശം അവിടെ പാലിക്കപ്പെടുകയാണുണ്ടായത്. ക്ഷമയുടെ പുണ്യംകൊണ്ട് ആ കൊടുംകൊലപാതകി പശ്ചാത്തപിച്ചു കുറ്റം ഏറ്റുപറയുകയും ചെയ്തു.

മദ്ധ്യപ്രദേശിലെ ഒരു കുഗ്രാമത്തില്‍ രാഷ്ട്രീയക്കാരാലും മറ്റു സമൂഹങ്ങളാലും ഉപേക്ഷിക്കപ്പെട്ട ഒരുപറ്റം പാവങ്ങള്‍ക്കുവേണ്ടി ചോരയും നീരും വറ്റിക്കൊണ്ട് സേവനം അനുഷ്ഠിച്ചിരുന്ന റാണി മരിയ എന്ന സിസ്റ്റര്‍ തന്റെ സേവനമെല്ലാം കഴിഞ്ഞ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ തന്റെ ബന്ധുക്കളെ കാണുക പതിവായിരുന്നു. ആ കുഗ്രാമത്തില്‍ നിന്നും മൂന്നു മണിക്കൂര്‍ യാത്ര ചെയ്‌തെങ്കിലേ ഇന്‍ഡോറിലെത്തുകയുള്ളൂ. ഈ ബസ് യാത്രാവേളയിലാണ് ബസിനുള്ളില്‍ വച്ചു സിസ്റ്റര്‍ റാണി മരിയയെ കരുതിക്കൂട്ടി സമീന്ദര്‍ സിംഗ്  1995 ഫെബ്രുവരി 25-നു കുത്തിക്കൊല്ലുന്നത്. പ്രാണരക്ഷാര്‍ത്ഥം ബസിന്റെ കമ്പിയില്‍ പ്രതിരോധിച്ച സിസ്റ്റര്‍ റാണി മരിയയുടെ കൈ ഈ കൊടുംക്രൂരന്‍ വെട്ടിമാറ്റുകയും, മരണം ഉറപ്പിക്കാന്‍ ശ്വാസനാളം മുറിച്ചു കളയുകയുമാണുണ്ടായത്.

സിസ്റ്റര്‍ റാണി മരിയയെ 41-ാം വയസ്സില്‍ 54 പ്രാവശ്യം കത്തികൊണ്ട് കുത്തിയ ആ ക്രൂരനായ മനുഷ്യന്‍ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി സഭ പ്രഖ്യാപിക്കുമ്പോള്‍ സ്റ്റേജിന്റെ മുമ്പില്‍ ഇരുന്ന് പശ്ചാത്തപിച്ച് കുറ്റം ലോകത്തോട് പറഞ്ഞ് കണ്ണീരണിയുന്ന കാഴ്ച ഏതു നീചന്റേയും കണ്ണുതുറപ്പിക്കുന്നതായിരുന്നു. ഇതായിരുന്നു ഈ ചടങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു ഞാന്‍ മനസിലാക്കുന്നു. പാപികളെ വെറുക്കുകയും എന്നാല്‍ പാപികളെ രക്ഷിപ്പാനും താണിറങ്ങിവന്ന ലോകരക്ഷകന്റെ മുന്നില്‍ നമുക്ക് തലവണങ്ങാം. സമീന്ദര്‍ സിംഗ് ഏതു മതക്കാരനായിക്കൊള്ളട്ടെ ഇവിടെ മതത്തിനല്ല പ്രസക്തി നമ്മുടെ നന്മയുള്ള മനസ്സുകള്‍ക്കാണെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ട് ആ വന്ദ്യ സിസ്റ്ററിന്റെ ആത്മാവിനു മുന്നില്‍ ഒരിക്കല്‍ക്കൂടി പ്രണാമം അര്‍പ്പിച്ചുകൊണ്ടും എല്ലാവര്‍ക്കും നന്ദി നേര്‍ന്നുകൊണ്ടും...

മോന്‍സി കൊടുമണ്‍
Join WhatsApp News
Christian Brothers 2017-11-07 11:26:36
വിശ്വാസികളുടെ പണം ഇനിയും  നേര്ച്ച പെട്ടിയില്‍ വീണു നിറയട്ടെ .
അച്ചന്മാരുടെ മേശയില്‍ മേല്‍ത്തരം  ഫോറിന്‍ ലിക്കര്‍, ആട് ,കോഴി , താറാവ്  ഇറച്ചിയും  നിരക്കട്ടെ 
Johny 2017-11-07 19:31:17
ആത്മഹത്യ ചെയ്തവരെ വിശുദ്ധ ആക്കാൻ  സഭാ ചട്ടങ്ങൾ അനുവദിക്കില്ല.  അല്ലെങ്കിൽ സിസ്റ്റർ റാണിക്ക് മുൻപ് മരിച്ച  സിസ്റ്റർ അഭയയെ വിശുദ്ധ ആക്കാമായിരുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക