Image

പ്രവാസിസാഹോദര്യത്തിന്റെ നേര്‍കാഴ്ചയായി നവയുഗം സാംസ്‌കാരികവേദി കേരളപ്പിറവി ആഘോഷങ്ങള്‍.

Published on 07 November, 2017
പ്രവാസിസാഹോദര്യത്തിന്റെ നേര്‍കാഴ്ചയായി  നവയുഗം സാംസ്‌കാരികവേദി കേരളപ്പിറവി ആഘോഷങ്ങള്‍.
ദമ്മാം:  നവയുഗം സാംസ്‌കാരികവേദി കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ ഉമ്മല്‍ ഷെയ്ഖില്‍ വെച്ച് സംഘടിപ്പിയ്ക്കപ്പെട്ട കേരളപ്പിറവി ആഘോഷങ്ങള്‍, കിഴക്കന്‍ പ്രവിശ്യയിലെ മലയാളി പ്രവാസി കൂട്ടായ്മയുടെയും, സാഹോദര്യത്തിന്റെയും, സ്‌നേഹത്തിന്റെയും ഊഷ്മളത നിറഞ്ഞ സംഗമവേദിയായി.

 രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ നീണ്ടു നിന്ന കേരളപ്പിറവി ആഘോഷങ്ങളില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കുടുംബങ്ങളുടെ സൗഹൃദസംഗമം, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വ്യത്യസ്തങ്ങളായ  കലാ, കായിക, വിനോദ, മത്സരപരിപാടികള്‍, വിവിധ കലാപ്രകടനങ്ങള്‍, ആഘോഷപരിപാടികള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു.

 വിവിധ കായികമത്സരങ്ങളില്‍  സുമി ശ്രിലാല്, മിനി ഷാജി, സുജറോയ്, ആന്‍മരിയ റോയ്, സൈഫുദ്ദീന്‍, ബിജു വര്‍ക്കി, സജീവ്, ശിവാനിയ, നിഹാല്‍, ഹസീല, രജിത, ഷാന്‍, നൗഷാദ്, നവനീദ്, ഗോവിന്ദ് മോഹന്‍, മാളവിക ഗോപകുമാര്‍  എന്നിവര്‍ വിജയികളായി.

നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി കുടുംബവേദി കണ്‍വീനര്‍ ദാസന്‍ രാഘവന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍, നവയുഗം കേന്ദ്രരക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, പ്രസിഡന്റ് ബെന്‍സിമോഹന്‍, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ,  കേന്ദ്രനേതാക്കളായ ഷാജി മതിലകം, പ്രിജി കൊല്ലം, അരുണ് ചാത്തന്നൂര്‍, അരുണ്‍ നൂറനാട്, ശ്രികുമാര്‍ വെള്ളല്ലൂര്‍, റെജി സാമുവല്‍, അടൂര്‍ ഷാജി, മണിക്കുട്ടന്‍, ഖദീജ ഹബീബ്,  ഷിബു കുമാര്‍, ഗോപകുമാര്‍, മുനീര്‍ ഖാന്‍, ലീന ഷാജി എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.
 
വിവിധ പരിപാടികള്‍ക്ക് നവയുഗം നേതാക്കളായ രഞ്ജി കണ്ണാട്ട്, സനു മഠത്തില്‍,  രാജേഷ്, ശ്രീലാല്‍, റോയ് എന്നിവര്‍ നേതൃത്വം നല്‍കി


പ്രവാസിസാഹോദര്യത്തിന്റെ നേര്‍കാഴ്ചയായി  നവയുഗം സാംസ്‌കാരികവേദി കേരളപ്പിറവി ആഘോഷങ്ങള്‍.പ്രവാസിസാഹോദര്യത്തിന്റെ നേര്‍കാഴ്ചയായി  നവയുഗം സാംസ്‌കാരികവേദി കേരളപ്പിറവി ആഘോഷങ്ങള്‍.പ്രവാസിസാഹോദര്യത്തിന്റെ നേര്‍കാഴ്ചയായി  നവയുഗം സാംസ്‌കാരികവേദി കേരളപ്പിറവി ആഘോഷങ്ങള്‍.പ്രവാസിസാഹോദര്യത്തിന്റെ നേര്‍കാഴ്ചയായി  നവയുഗം സാംസ്‌കാരികവേദി കേരളപ്പിറവി ആഘോഷങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക