Image

വിയന്നയിലെ മലയാളി കര്‍ഷകര്‍ക്കും മത്തൂറ വിജയികള്‍ക്കും പ്രവാസി കേരള കോണ്‍ഗ്രസിന്റെ പുരസ്‌കാരം

Published on 07 November, 2017
വിയന്നയിലെ മലയാളി കര്‍ഷകര്‍ക്കും മത്തൂറ വിജയികള്‍ക്കും പ്രവാസി കേരള കോണ്‍ഗ്രസിന്റെ പുരസ്‌കാരം
 
വിയന്ന: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 53മത് വാര്‍ഷികം പ്രമാണിച്ചു പാര്‍ട്ടിയുടെ ഓസ്ട്രിയന്‍ ഘടകം വിയന്നയിലെ മലയാളി കര്‍ഷകര്‍ക്കും മത്തൂറ വിജയികള്‍ക്കും പുരസ്‌കാരം സമ്മാനിച്ചു. എക്കാലവും കര്‍ഷകര്‍ക്കുവേണ്ടി നിലകൊണ്ട പാര്‍ട്ടിയെന്ന നിലയില്‍, പ്രവാസലോകത്തെ പരിമിതമായ സാഹചര്യത്തില്‍ കൃഷി ചെയ്തു വിജയം വരിച്ചവരെ ആദരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് ജോജിമോന്‍ എറണാകേരില്‍ അഭിപ്രായപ്പെട്ടു.

ഫാ. ജോയല്‍ കോയിക്കര മുഖ്യാതിഥിയായിരുന്ന സമ്മേനത്തില്‍ മത്തൂറ (+2) വിജയികകളെയും പുരസ്‌കാരം നല്‍കി ആദരിച്ചു. നൂറുമേനി കൊയ്ത കര്‍ഷകര്‍ക്കൊപ്പം ജീവിതത്തില്‍ നൂറുമേനി കൊയ്യാന്‍ മത്തൂറ വിജയിച്ച കുട്ടികള്‍ക്കും സാധിക്കട്ടെയെന്ന് ഫാ. ജോയല്‍ ആശംസിച്ചു. തുടര്‍ന്നു നടന്ന ചടങ്ങില്‍ കര്‍ഷകമിത്രയായി സാജു പടിക്കക്കുടിക്കും, കര്‍ഷകശ്രീയായി ആന്റണി മാധവപ്പള്ളിക്കും പുരസ്‌കാരം സമ്മാനിച്ചു.

സില്‍വിയ കൈലാത്ത്, റോസ്‌മേരി വിലങ്ങാട്ടുശേരില്‍, മരിയ ജേക്കബ്, നീന പേരുകരോട്ട്, ലിമി കളപുരക്കല്‍, ആര്യ പോത്താനിക്കാട്ട്, ക്രിസ്റ്റിന്‍ ഐക്കരേട്ട്, ഇനസ് ഐക്കര, ആഷ്‌ലി ആലാനി എന്നീ കുട്ടികള്‍ക്ക് 2017ലെ മത്തൂറ വിജയികള്‍ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു.

തോമസ് മുളയ്ക്കല്‍ ബൗസ്പാര്‍ കാസ സ്‌പോണ്‍സറായ പരിപാടിയില്‍ പ്രവാസി കേരള കോണ്‍ഗ്രസ് ട്രഷറര്‍ സണ്ണി മണിയഞ്ചിറ പാര്‍ട്ടിയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചു സംസാരിച്ചു. സെക്രട്ടറി ജോര്‍ജ് ഐക്കരേട്ട് നന്ദി അറിയിച്ചു. മലയാളികളുടെ പരിശ്രമങ്ങള്‍ക്ക് ആദരവ് നല്‍കി സംഘടിപ്പിച്ച സമ്മേളനത്തില്‍ നിരവധി കേരള കോണ്‍ഗ്രസ് അനുഭാവികള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക