Image

ബെര്‍മിംഗ്ഹാമില്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ 11 ന്

Published on 07 November, 2017
ബെര്‍മിംഗ്ഹാമില്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ 11 ന്
  ബെര്‍മിംഗ്ഹാം: സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ 11 ന് ബെര്‍മിംഗ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. എട്ടു റീജണുകളിലായി നടന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേക നിറവിലേക്കെത്തിയപ്പോള്‍ നാമോരോരുത്തരുടെയും പ്രേഷിത ദൗത്യമായ യൂറോപ്പിന്റെ നവസുവിശേഷവത്കരണത്തിനായുള്ള രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഇത്തവണ കൂടുതല്‍ അഭിഷകമായിമാറും.

മരിച്ച വിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനയുടെയും അനുസ്മരണത്തിന്റെയും നവംബര്‍ മാസത്തില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍, എം എസ്എഫ്എസ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ. ഏബ്രഹാം വെട്ടുവേലില്‍, സെഹിയോന്‍ യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷക ബാര്‍ബറ ലബ്രോസ് എന്നിവരും വചനവേദിയിലെത്തും.

രാവിലെ 8 ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വന്‍ഷന്‍ വൈകുന്നേരം 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വന്‍ഷനില്‍ കുന്പസാരത്തിനും സ്പിരിച്വല്‍ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കും.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകള്‍ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.

വിലാസം: ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, കെല്‍വിന്‍ വേ, വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംഗ്ഹാം.

വിവരങ്ങള്‍ക്ക്: ഷാജി 07878149670, അനീഷ്.07760254700, ബിജുമോന്‍ മാത്യു.07515 368239.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക