Image

'ആമുഖമില്ലാത്ത അനുഭവങ്ങള്‍’ പ്രകാശനം ചെയ്തു

Published on 07 November, 2017
'ആമുഖമില്ലാത്ത അനുഭവങ്ങള്‍’ പ്രകാശനം ചെയ്തു
 
മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ സമാനതകളില്ലാത്ത സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ശ്രദ്ധേയനായ പി.എം. ജാബിറിന്റെ അനുഭവകുറിപ്പുകള്‍ സമാഹരിച്ച 'ആമുഖമില്ലാത്ത അനുഭവങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രമുഖ ചിന്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.ഇ.എന്‍.കുഞ്ഞഹമ്മദ് പുസ്തകത്തിലെ ദൈവത്തിന്റെ മകള്‍ എന്ന അധ്യായത്തിലെ ഗോഡ്‌സി എന്ന കുട്ടിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു. പ്രവാസി എഴുത്തുകാരന്‍ ഹാറൂണ്‍ റഷീദാണ് പുസ്തകം തയാറാക്കിയത്. 

ഐഎസ്സി ജോയിന്റ് ജനറല്‍ സെക്രട്ടറി വിനോദ് നായര്‍ അധ്യക്ഷത വഹിച്ചു. 
ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ടര്‍ കബീര്‍ യൂസഫ് പുസ്തകം സദസിന് പരിചയപ്പെടുത്തി. ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ, നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ചെയര്‍മാന്‍ ഡോ.സതീഷ് നന്പ്യാര്‍, മാതൃഭൂമി ബുക്‌സ് മാനേജര്‍ നൗഷാദ്, പി.എം. ജാബിര്‍, ഹാറൂണ്‍ റഷീദ്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സാംസ്‌കാരിക വിഭാഗം സെക്രട്ടറി സജി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക